കുടിവെള്ളപൈപ്പ് തുടർപണിക്ക് തടസ്സം
കുളപ്പുള്ളി വാണിയംകുളം-മാന്നനൂർ റോഡിൽ പുതിയപാലം പണി തുടങ്ങി. പഴയ തോട്ടുപാലം പൊളിച്ചുനീക്കിയെങ്കിലും കുടിവെള്ളവിതരണത്തിൻ്റെ പ്രധാന പൈപ്പ് മാറ്റാത്തത് തുടർപണിക്ക് തടസ്സമായി. വശങ്ങളിലെ കരിങ്കൽക്കെട്ടുകൾ പൊട്ടിച്ചാണ് കുടിവെള്ള പൈപ്പിട്ടിരിക്കുന്നത്. കാലപ്പഴക്കത്താൽ തുരുമ്പുപിടിച്ച കുടിവെള്ള പൈപ്പാണിത്. മാറ്റിസ്ഥാപിച്ചില്ലെങ്കിൽ പാലംനിർമാണത്തിനിടെ ഇത് പൊട്ടുന്നതിന് കാരണമാകും. പാലത്തിന്റെ അടിവശത്ത് കോൺക്രീറ്റ്‌പണി ഉൾപ്പെടെ തുടങ്ങിയിട്ടുണ്ട്.
വേനൽ കടുത്തതോടെ സമീപപ്രദേശങ്ങളിൽ കുടിവെള്ളപ്രശ്നം രൂക്ഷമാണ്. പ്രധാന പൈപ്പ് പൊട്ടിയാൽ മാന്നനൂർഭാഗത്തേക്കുൾപ്പെടെ കുടിവെള്ളം മുടങ്ങാൻ കാരണമാകും. ജല അതോറിറ്റിയോട് പൈപ്പ് മാറ്റിസ്ഥാപിക്കാൻ നേരത്തേ കത്തുനൽകിയതാണെന്ന് പൊതുമരാമത്ത് വിഭാഗം അധികൃതർ പറഞ്ഞു.
ചെറുകാട്ടുപുലം ശിവക്ഷേത്രം സ്റ്റോപ്പിനുസമീപത്തെ പാടത്തിലൂടെ പോകുന്ന തോടിനാണ് പാലം നിർമിക്കുന്നത്. മഴക്കാലത്തിന് മുൻപ് പാലംപണി പൂർത്തിയാക്കാനാണ് ശ്രമം. ഗതാഗതസൗകര്യംകൂടി ഉൾപ്പെടുത്തി, രണ്ട് ഘട്ടമായാണ് പുതിയപാലം നിർമിക്കുന്നത്. ഒരുവശം പൊളിച്ചുനീക്കിയത് പൂർത്തിയാക്കിയതിനുശേഷമാണ് രണ്ടാംഘട്ടം തുടങ്ങുക.
ആറ് സ്വകാര്യ ബസുകളും ആറോളം സ്‌കൂൾ ബസുകളും നിരവധി ഓട്ടോയും ദിവസേന സർവീസ് നടത്തുന്ന പാതയാണിത്. മാന്നനൂർ എ.യു.പി. സ്കൂൾ, റെയിൽവേസ്റ്റേഷൻ എന്നിവ സ്ഥിതി ചെയ്യുന്നത് റോഡിന്റെ അവസാന ഭാഗത്താണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














