ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം ഉയർത്തുകയും ജനാധിപത്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്വീപ്പ് സെല്ലിന്റെയും നേതൃത്വത്തിൽ സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു.
പൈനാവ് പൂർണിമ ക്ലബ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച മത്സരത്തിൽ റവന്യൂ-പോലീസ് ടീമുകൾ തമ്മിൽ ഏറ്റുമുട്ടി. ജില്ലാ കളക്‌ടർ ദിനേശൻ ചെറുവാട്ട് മത്സരം ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു പോലീസ് ടീമിന് വേണ്ടിയും ഇടുക്കി സബ് കളക്‌ടർ അനൂപ് ഗാർഗ് റവന്യൂ ടീമിന് വേണ്ടിയും ഗ്രൗണ്ടിൽ ഇറങ്ങി. വിജയികളായി പോലീസ് ടീമിന് ജില്ലാ കളക്‌ടർ ട്രോഫി സമ്മാനിച്ചു.
തിരഞ്ഞെടുപ്പ് നിരീക്ഷകരായ ഹർഷദ് കുമാർ ആർ. പട്ടേൽ, ആഷിഷ് കുമാർ എന്നിവരും മത്സരം കാണാനെത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














