ശിവഗിരി ദിവ്യജ്യോതി പ്രയാണത്തിന് തുടക്കം

ശിവഗിരി ദിവ്യജ്യോതി പ്രയാണത്തിന് തുടക്കം
ശിവഗിരി ദിവ്യജ്യോതി പ്രയാണത്തിന് തുടക്കം
Share  
2026 Apr 01, 08:57 AM
SAMUDRA
NISH

തലയോലപ്പറമ്പ് : വടകരയിൽ ശ്രീനാരായണ ധർമവിചാരയജ്ഞവേദിയിൽ സ്ഥാപിക്കുന്നതിനായി ശിവഗിരിയിൽനിന്നെത്തിയ ദിവ്യജ്യോതി പ്രയാണം ഭൂതങ്കേരിൽ ധർമശാസ്‌താക്ഷേത്രാങ്കണത്തിൽനിന്ന് ആരംഭിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് പരിപാടി. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ യജ്ഞാചാര്യൻ പ്രബോധതീർത്ഥസ്വാമിയിൽനിന്ന് പീത പതാക ജാഥാ ക്യാപ്റ്റൻ എസ്.എൻ.ഡി.പി. തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ, യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു എന്നിവർചേർന്ന് ഏറ്റുവാങ്ങി. വടയാർ കിഴക്കേക്കര 133-ാംനമ്പർ ശാഖായോഗം പ്രസിഡന്റ് എം.എസ്. സനൽ അധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി എൻ.ആർ. മനോജ്, എം.കെ. പങ്കജൻ, കെ.ആർ. പ്രവീൺ എന്നിവർ നേതൃത്വം നൽകി. ശിവഗിരിമഠത്തിൽനിന്ന് ട്രഷറർ ശാരദാനന്ദ സ്വാമി പകർന്നുനൽകിയ ദിവ്യജോതി തലയോലപ്പറമ്പ് യൂണിയനിലെ വിവിധ ശാഖകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഒന്നാംദിവസ പര്യടനം മേവെള്ളൂരിൽ സമാപിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA