കൊച്ചി: സിനിമയിൽ കൂടുതൽ പ്രാധാന്യമുള്ള വേഷം നൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവനടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴയിൽ വെച്ച് അതിനാടകീയമായാണ് ഇദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്. കൊച്ചിയിൽ നിന്ന് സുഹൃത്തിന്റെ കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ എസ്.പിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമായിരുന്നു ഈ നീക്കം. നിലവിൽ തൊടുപുഴ പോലീസിന്റെ കസ്റ്റഡിയിലുള്ള രഞ്ജിത്തിനെ ഉടൻ തന്നെ കൊച്ചി പോലീസിന് കൈമാറും.
തന്റെ പുതിയ ചിത്രത്തിലെ അഭിനയിക്കാൻ എത്തിയപ്പോൾ കാരവനിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് നടി പരാതിയിൽ പറയുന്നത്. ഉപദ്രവിക്കാനുള്ള ശ്രമത്തിനിടെ പുറത്തേക്ക് ഓടി രക്ഷപ്പെട്ട താൻ വിവരം സഹപ്രവർത്തകരോട് പങ്കുവെച്ചിരുന്നതായും നടി മൊഴി നൽകി. ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കഴിഞ്ഞ ദിവസം നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ രഞ്ജിത്തിനെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.
നേരത്തെ ബംഗാളി നടിയും ഒരു യുവാവും രഞ്ജിത്തിനെതിരെ സമാനമായ രീതിയിൽ പീഡന പരാതികൾ ഉന്നയിച്ചിരുന്നു. ഈ പരാതികളിൽ പോലീസ് നേരത്തെ കേസെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പുതിയ പരാതിയിൽ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ അതീവ ഗൗരവത്തോടെയാണ് പോലീസ് ഈ കേസിലെ തുടർനടപടികൾ സ്വീകരിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














