കൊയിലാണ്ടി: എവിടെ പോയാലും ക്ഷേത്രങ്ങളെക്കുറിച്ച് സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരളത്തിൽ എത്തിയപ്പോൾ ശബരിമലയിലെ കൊള്ളയെക്കുറിച്ച് എന്തുകൊണ്ട് മിണ്ടിയില്ലെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചോദിച്ചു. കൊയിലാണ്ടിയിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ പ്രവീൺ കുമാറിന് വേണ്ടി സംഘടിപ്പിച്ച റോഡ് ഷോയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് അധികാരത്തിൽ വന്നാൽ നടപ്പിലാക്കുന്ന വികസന പദ്ധതികളെക്കുറിച്ചും രാഹുൽ ഗാന്ധി വിശദീകരിച്ചു. സ്ത്രീ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നും കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. കൂടാതെ ക്ഷേമ പെൻഷൻ 3000 രൂപയായി വർദ്ധിപ്പിക്കുമെന്നും ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി വഴി 25 ലക്ഷം രൂപ വരെ ചികിത്സാ സഹായം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാലുശ്ശേരിയിലെ പരിപാടിക്ക് ശേഷം റോഡ് മാർഗമാണ് രാഹുൽ ഗാന്ധി കൊയിലാണ്ടിയിലെത്തിയത്. പഴയ ചിത്രാ ടാക്കീസിന് സമീപത്ത് നിന്ന് ആരംഭിച്ച ആവേശകരമായ റോഡ് ഷോ സ്റ്റേഡിയം പരിസരത്ത് സമാപിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കെ സി വേണുഗോപാൽ, ഷാഫി പറമ്പിൽ എംപി, ജ്യോതി വിജയ് കുമാർ തുടങ്ങിയ പ്രമുഖ നേതാക്കൾ അദ്ദേഹത്തോടൊപ്പം പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














