കടലുണ്ടിയിൽ ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. പുറമേരി സ്വദേശിനിയും ആലുവ യു.സി. കോളേജ് വിദ്യാർത്ഥിനിയുമായ ഐശ്വര്യ രാമകൃഷ്ണനാണ് ആക്രമണത്തിന് ഇരയായത്. ആലുവയിൽ നിന്ന് വടകരയിലേക്കുള്ള യാത്രയ്ക്കിടെ കടലുണ്ടിക്കും ഫറോക്കിനും ഇടയിൽ വെച്ചാണ് സംഭവം നടന്നത്.
കല്ലേറിൽ പെൺകുട്ടിയുടെ താടിയെല്ലിനും പല്ലുകൾക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. ഐശ്വര്യ ഇപ്പോൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് നേരെ മുൻപും സമാനമായ ആക്രമണങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ, റെയിൽവേ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയാണ് ഈ സംഭവം ഉയർത്തുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














