യുഡിഎഫ് പ്രചാരണത്തിന് ഊർജ്ജമേകാൻ രാഹുൽ ഗാന്ധി ഇന്ന് കൊയിലാണ്ടിയിൽ

യുഡിഎഫ് പ്രചാരണത്തിന് ഊർജ്ജമേകാൻ രാഹുൽ ഗാന്ധി ഇന്ന് കൊയിലാണ്ടിയിൽ
യുഡിഎഫ് പ്രചാരണത്തിന് ഊർജ്ജമേകാൻ രാഹുൽ ഗാന്ധി ഇന്ന് കൊയിലാണ്ടിയിൽ
Share  
2026 Mar 31, 11:50 AM
SAMUDRA
NISH

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്തുപകരാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കൊയിലാണ്ടിയിലെത്തും. യു.ഡി.എഫ് സ്ഥാനാർത്ഥി കെ. പ്രവീൺ കുമാറിന്റെ വിജയത്തിനായുള്ള പ്രചാരണ പരിപാടികളിലാണ് അദ്ദേഹം പങ്കുചേരുന്നത്. വൈകിട്ട് നാല് മണിയോടെ കൊയിലാണ്ടിയിൽ വമ്പിച്ച റോഡ് ഷോ സംഘടിപ്പിക്കും.


​പഴയ ചിത്ര ടാക്കീസ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോ നഗരം ചുറ്റി കൊയിലാണ്ടി സ്റ്റേഡിയത്തിലാണ് സമാപിക്കുക. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി തങ്ങൾ, കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ തുടങ്ങി യു.ഡി.എഫിന്റെ പ്രമുഖ നേതാക്കളും രാഹുൽ ഗാന്ധിക്കൊപ്പം റോഡ് ഷോയിൽ അണിനിരക്കും. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് നിയോജക മണ്ഡലത്തിലെ പ്രവർത്തകർ വലിയ ആവേശത്തിലാണ്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA