പേരാമ്പ്ര: മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണന്റെ ഒന്നാം ഘട്ട പര്യടനം ആവേശകരമായി പൂർത്തിയായി. പര്യടനത്തിന്റെ അഞ്ചാം നാൾ രാവിലെ പാറാട്ടുപാറയിൽ നടന്ന 'സ്ഥാനാർത്ഥിക്കൊപ്പം പ്രഭാതഭക്ഷണം' പരിപാടിയിൽ വലിയ ജനപങ്കാളിത്തമാണ് ദൃശ്യമായത്. തുടർന്ന് എടവനത്താഴയിൽ നിന്ന് ആരംഭിച്ച സ്വീകരണ പര്യടനം വിവിധ കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം നടുവത്തൂർ പോസ്റ്റ് ഓഫീസ് പരിസരത്ത് സമാപിച്ചു.
പറയുന്നത് പ്രവർത്തിക്കുന്നതാണ് ഇടതുപക്ഷത്തിന്റെ ശൈലിയെന്നും, വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുന്ന യു.ഡി.എഫിന്റെ രാഷ്ട്രീയത്തെ വോട്ടർമാർ തിരിച്ചറിയണമെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. കല്ലൂർ, ജാനകിവയൽ, കന്നാട്ടി, കാരായിൽ, വാല്യക്കോട്, കാരായാട് എ.കെ.ജി സെന്റർ, തണ്ടയിൽത്താഴ, അരിക്കുളം പഞ്ചായത്ത് മുക്ക്, ഊരള്ളൂർ തുടങ്ങിയ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിക്ക് ഊഷ്മളമായ വരവേല്പാണ് ലഭിച്ചത്. സ്വീകരണ കേന്ദ്രങ്ങളിൽ 'ഇവിടം സ്വർഗ്ഗമാണ്' എന്ന നാടകവും അരങ്ങേറി.
ചടങ്ങുകളിൽ എൽ.ഡി.എഫ്. നേതാക്കളായ കെ. കുഞ്ഞമ്മദ്, എസ്.കെ. സജീഷ്, എം. കുഞ്ഞമ്മദ്, കെ.കെ. ഹനീഫ, ആർ. ശശി, കെ. ലോഹ്യ, പി. മോനിഷ, പി.കെ.എം. ബാലകൃഷ്ണൻ, അനിത കുന്നത്ത്, എ.കെ. ബാലൻ തുടങ്ങിയവർ പ്രസംഗിച്ചു. രണ്ടാം ഘട്ട പര്യടനം വരും ദിവസങ്ങളിൽ മണ്ഡലത്തിലെ മറ്റ് ഭാഗങ്ങളിൽ തുടരും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














