സ്വന്തം ആഗ്രഹങ്ങൾ അണഞ്ഞുപോകാതെ സൂക്ഷിക്കണമെന്നും ലക്ഷ്യത്തിലെത്താൻ നിരന്തരം പരിശ്രമിക്കണമെന്നും വയനാട് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ. സിവിൽ സർവീസ് പരീക്ഷയിൽ 202-ാം റാങ്ക് നേടിയ ഹൃദ്യ എസ്. ബിജുവിനെ അനുമോദിക്കാൻ കല്പറ്റ എസ്.കെ.എം.ജെ. ഹയർസെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. കുട്ടിക്കാലം ആസ്വദിക്കുന്നതോടൊപ്പം തന്നെ മികച്ച വായനശീലവും ലോകകാര്യങ്ങളെക്കുറിച്ചുള്ള കൗതുകവും വളർത്തിയെടുക്കണമെന്ന് കളക്ടർ വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. കേവലം പഠനത്തിൽ മാത്രം ഒതുങ്ങാതെ നേതൃപാടവവും ആത്മവിശ്വാസവും പരാജയങ്ങളെ ഉൾക്കൊള്ളാനുള്ള കരുത്തും ആർജ്ജിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
സ്കൂളിലെ പൂർവ്വവിദ്യാർത്ഥിനി കൂടിയായ ഹൃദ്യയ്ക്ക് സ്കൂൾ മാനേജ്‌മെന്റും അധ്യാപകരും പി.ടി.എ.യും ചേർന്ന് നൽകിയ സ്വർണ്ണപ്പതക്കവും ഉപഹാരവും കളക്ടർ കൈമാറി. മുണ്ടേരി സ്വദേശിനിയായ ഹൃദ്യ എസ്. ബിജു ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെ കല്പറ്റ എസ്.ഡി.എം.എൽ.പി., എസ്.കെ.എം.ജെ. സ്കൂളുകളിലായാണ് പഠനം പൂർത്തിയാക്കിയത്. പി.ടി.എ. വൈസ് പ്രസിഡന്റ് വിനീത് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.വി. മൻമോഹൻ മുഖ്യപ്രഭാഷണം നടത്തി.
പ്രിൻസിപ്പൽ എം. വിവേകാനന്ദൻ, പ്രധാനാധ്യാപകൻ എം.ബി. കൃഷ്ണകുമാർ, ടി.എൻ. പുഷ്പ, എ. സുധാറാണി തുടങ്ങി വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും അധ്യാപകരും ചടങ്ങിൽ സംബന്ധിച്ചു. താൻ പഠിച്ചു വളർന്ന വിദ്യാലയത്തിൽ നിന്ന് ലഭിച്ച ഈ ആദരം വലിയ പ്രചോദനമാണെന്ന് മറുപടി പ്രസംഗത്തിൽ ഹൃദ്യ എസ്. ബിജു പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














