വട്ടോളി നാഷണൽ ഹയർസെക്കൻഡറി സ്കൂളിൽ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം

വട്ടോളി നാഷണൽ ഹയർസെക്കൻഡറി സ്കൂളിൽ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം
വട്ടോളി നാഷണൽ ഹയർസെക്കൻഡറി സ്കൂളിൽ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം
Share  
2026 Mar 31, 09:54 AM
SAMUDRA
NISH

കക്കട്ടിൽ വട്ടോളി നാഷണൽ ഹയർസെക്കൻഡറി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷപരിപാടികൾക്ക് ആവേശകരമായ തുടക്കം. മുൻകാല അധ്യാപകരെയും ജീവനക്കാരെയും ആദരിച്ചുകൊണ്ടുള്ള 'ഗുരുവന്ദനം' പരിപാടിയോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ അരയില്ലത്ത് രവി അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി. രാജൻ, വി.എം. ചന്ദ്രൻ, ടി.കെ. ബിജു തുടങ്ങിയ പ്രമുഖർ സംസാരിച്ചു. ആദരവ് ഏറ്റുവാങ്ങിയ പൂർവ അധ്യാപകരും ജീവനക്കാരും തങ്ങളുടെ സ്മരണകൾ പങ്കുവെച്ചു.


​ആഘോഷങ്ങളുടെ ഭാഗമായി ചൊവ്വാഴ്‌ച വർണ്ണാഭമായ സാംസ്‌കാരിക ഘോഷയാത്ര നടക്കും. ബുധനാഴ്ചയാണ് ജൂബിലി ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും നിശ്ചയിച്ചിരിക്കുന്നത്. വിവിധ കലാപരിപാടികളും ഇതിനോടനുബന്ധിച്ച് അരങ്ങേറും. വട്ടോളി സ്കൂളിന്റെ എഴുപത്തിയഞ്ചാം വാർഷികം നാടിന്റെ സാംസ്കാരിക ഉത്സവമാക്കി മാറ്റാനാണ് സംഘാടക സമിതിയുടെ തീരുമാനം.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA