സംസ്ഥാന അക്ഷയശ്രീ പുരസ്‌കാര നിറവിൽ കൂടരഞ്ഞിയും കട്ടിപ്പാറയും: ജിഷയ്ക്കും ഹന്നത്തിനും അംഗീകാരം

സംസ്ഥാന അക്ഷയശ്രീ പുരസ്‌കാര നിറവിൽ കൂടരഞ്ഞിയും കട്ടിപ്പാറയും: ജിഷയ്ക്കും ഹന്നത്തിനും അംഗീകാരം
സംസ്ഥാന അക്ഷയശ്രീ പുരസ്‌കാര നിറവിൽ കൂടരഞ്ഞിയും കട്ടിപ്പാറയും: ജിഷയ്ക്കും ഹന്നത്തിനും അംഗീകാരം
Share  
2026 Mar 31, 09:49 AM
SAMUDRA
NISH

സരോജിനി-ദാമോദരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച ജൈവകർഷകർക്കുള്ള അക്ഷയശ്രീ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ കൊടുവള്ളി ബ്ലോക്കിന് ഇരട്ടി മധുരം. കൂടരഞ്ഞി പഞ്ചായത്തിലെ ജിഷ ബാലകൃഷ്ണൻ നമ്പ്യാരും കട്ടിപ്പാറയിലെ എൻ. ഹന്നത്തുമാണ് ഈ നേട്ടത്തിന് അർഹരായത്. ജൈവകൃഷിയിലൂടെയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളിലൂടെയും കാർഷിക രംഗത്ത് തനതായ മുദ്ര പതിപ്പിച്ച വനിതകളാണിവർ.


​പൂവാറൻതോട് ഗ്രാമത്തിലെ 3.5 ഏക്കർ സ്ഥലത്ത് ജാതിയും കുരുമുളകും പച്ചക്കറികളും ജൈവരീതിയിൽ കൃഷി ചെയ്യുന്ന ജിഷ ബാലകൃഷ്ണന് പ്രോത്സാഹന പുരസ്‌കാരമാണ് ലഭിച്ചത്. ജൈവ സർട്ടിഫിക്കേഷൻ നേടിയ ഈ കൃഷിഭൂമിക്കൊപ്പം ഫാം ടൂറിസവും ഇവർ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നു. ഉത്തരവാദിത്വ ടൂറിസം മിഷന്റെയും കോഴിക്കോട് അഗ്രോ ഫാം ടൂറിസം പദ്ധതിയുടെയും ഭാഗമായുള്ള ഇവരുടെ ഫാമിൽ ഒട്ടേറെ സഞ്ചാരികൾ എത്താറുണ്ട്. അന്താരാഷ്ട്ര ഐ.സി.ആർ.ടി. പുരസ്‌കാര ജേതാവ് കൂടിയായ ജിഷയ്ക്ക് 10,000 രൂപയും ഉപഹാരവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്കാരം.


​ജില്ലയിലെ മികച്ച മട്ടുപ്പാവ് കർഷകയ്ക്കുള്ള 20,000 രൂപയുടെ പുരസ്‌കാരമാണ് എൻ. ഹന്നത്തിനെ തേടിയെത്തിയത്. സ്വന്തമായുള്ള 15 സെന്റ് സ്ഥലത്തും പാട്ടത്തിനെടുത്ത 1.5 ഏക്കറിലുമായി കോവൽ പ്രധാന വിളയായി ഇവർ കൃഷി ചെയ്യുന്നു. മട്ടുപ്പാവിൽ വൈവിധ്യമാർന്ന പച്ചക്കറികൾക്കൊപ്പം മത്സ്യക്കൃഷിയും കോഴിവളർത്തലും ഹന്നത്ത് ലാഭകരമായി നടത്തുന്നുണ്ട്. മുൻപും ജില്ലാ-സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ഇവർ കർഷക കൂട്ടായ്മകളിൽ സജീവമാണ്.


​ഐക്യരാഷ്ട്രസഭ 2026-നെ അന്താരാഷ്ട്ര വനിതാ കർഷക വർഷമായി പ്രഖ്യാപിച്ചിരിക്കുന്ന വേളയിൽ, ഈ പുരസ്‌കാര നേട്ടം ഏറെ ശ്രദ്ധേയമാണെന്ന് കൊടുവള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ. പ്രിയാമോഹൻ അഭിപ്രായപ്പെട്ടു. സ്ത്രീശാക്തീകരണത്തിലൂടെ സുസ്ഥിര കാർഷികവികസനം എന്ന ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണ് ഈ വനിതാ കർഷകരുടെ പ്രവർത്തനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA