വടകര റെയിൽവേ സ്റ്റേഷൻ റോഡിലെ പോലീസ് വനിതാ സെല്ലിന് സമീപം മുറിച്ചിട്ട കൂറ്റൻ മരത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാത്തത് യാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. സമീപത്തെ കെട്ടിടങ്ങൾക്കും താമസക്കാർക്കും ഭീഷണിയായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഈ പാലമരം മുറിച്ചുമാറ്റിയത്. ചെറിയ ചില്ലകൾ അന്നുതന്നെ നീക്കം ചെയ്തെങ്കിലും വലിയ തടികൾ റോഡരികിൽ തന്നെ ഉപേക്ഷിച്ച നിലയിലാണ്.
തിരക്കേറിയ ഈ റോഡിൽ ലഗേജുകളുമായി പോകുന്ന റെയിൽവേ യാത്രക്കാർക്ക് വാഹനങ്ങൾ വരുമ്പോൾ മാറിനിൽക്കാൻ പോലും ഇടമില്ലാത്ത അവസ്ഥയാണിപ്പോൾ. കൂടാതെ പഴയ പോലീസ് സ്റ്റേഷൻ മതിലിനോട് ചേർന്ന് മാസങ്ങൾക്ക് മുൻപ് മുറിച്ചിട്ട മരവും ഇതുവരെ മാറ്റിയിട്ടില്ല. നിലവിൽ ഈ ഭാഗം കാടുപിടിച്ചു കിടക്കുകയാണ്. അപകടഭീഷണിയുയർത്തുന്ന ഈ മരത്തടികൾ എത്രയും വേഗം ഇവിടെനിന്ന് നീക്കം ചെയ്യണമെന്ന ആവശ്യം നാട്ടുകാർക്കിടയിൽ ശക്തമാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














