തിരുവനന്തപുരം: യുവ വോട്ടർമാരെ പോളിംഗ് ബൂത്തുകളിലേക്ക് ആകർഷിക്കുന്നതിനായി 'മധുരമുള്ള വോട്ട്' എന്ന പേരിൽ വേറിട്ട പ്രചാരണ പരിപാടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്താനെത്തുന്ന കന്നി വോട്ടർമാർക്ക് ഹൽവ വിതരണം ചെയ്യും. ഇതുസംബന്ധിച്ച നിർദ്ദേശം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ എല്ലാ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർക്കും നൽകി.
ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ വിധി നിർണ്ണയിക്കുന്നതിൽ 4.66 ലക്ഷത്തിലധികം വരുന്ന കന്നി വോട്ടർമാർ നിർണ്ണായക പങ്കുവഹിക്കും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടിക പ്രകാരം 4,66,408 പുതിയ വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഏപ്രിൽ ഒൻപതിനാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് നാലിന് വോട്ടെണ്ണൽ നടക്കും. പുതുതലമുറയെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കാൻ ഇത്തരം മധുരതരമായ ഇടപെടലുകൾ സഹായിക്കുമെന്നാണ് കമ്മീഷന്റെ പ്രതീക്ഷ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














