മേളപ്പെരുമയിൽ അലിഞ്ഞ് കൊല്ലം പിഷാരികാവ്; കാളിയാട്ട മഹോത്സവത്തിന് ആവേശകരമായ ജനപങ്കാളിത്തം

മേളപ്പെരുമയിൽ അലിഞ്ഞ് കൊല്ലം പിഷാരികാവ്; കാളിയാട്ട മഹോത്സവത്തിന് ആവേശകരമായ ജനപങ്കാളിത്തം
മേളപ്പെരുമയിൽ അലിഞ്ഞ് കൊല്ലം പിഷാരികാവ്; കാളിയാട്ട മഹോത്സവത്തിന് ആവേശകരമായ ജനപങ്കാളിത്തം
Share  
2026 Mar 30, 08:25 PM
SAMUDRA
NISH

കൊയിലാണ്ടി: കാളിയാട്ട മഹോത്സവം നടക്കുന്ന കൊല്ലം പിഷാരികാവ് ക്ഷേത്രവും പരിസരവും വാദ്യമേളങ്ങളുടെ വിസ്മൃതിയിൽ. പ്രശസ്ത വാദ്യകലാകാരന്മാരായ തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാർ, വെളുത്തുതുരുത്തി ഉണ്ണി നായർ, പോരൂർ ഹരിദാസ് തുടങ്ങിയവർ നയിച്ച കാഴ്ചശീവേലികൾ ആസ്വദിക്കാൻ പതിനായിരങ്ങളാണ് ക്ഷേത്രസന്നിധിയിൽ എത്തിയത്.


​സദനം ജിതിൻ, നീലേശ്വരം പ്രവീൺ പിഷാരടി എന്നിവരുടെ ഇരട്ടത്തായമ്പകയും ചെറുതാഴം ചന്ദ്രൻ മാരാരുടെ തായമ്പകയും ഭക്തജനങ്ങൾക്ക് വേറിട്ടൊരു അനുഭവമായി. തിങ്കളാഴ്ച രാവിലെ ആധ്യാത്മിക പ്രഭാഷണവും വൈകീട്ട് ആര്യനന്ദ ആർ. ബാബു, അരവിന്ദ് എന്നിവർ നയിച്ച ഗാനമേളയും അരങ്ങേറി.


​ചൊവ്വാഴ്ച രാവിലെ വാദ്യകലാരത്നം തൃപ്പങ്ങോട്ട് പരമേശ്വര മാരാരുടെ പ്രമാണത്തിൽ കാഴ്ചശീവേലി നടന്നു. വൈകീട്ട് നിയുക്ത തിരുവമ്പാടി മേള പ്രമാണി ചെറുശ്ശേരി കുട്ടൻ മാരാർ നയിക്കുന്ന കാഴ്ചശീവേലി, സദനം രാമകൃഷ്ണൻ അവതരിപ്പിക്കുന്ന തായമ്പക, വൈഗ വിഷൻ തിരുവനന്തപുരം അവതരിപ്പിക്കുന്ന 'ദേവി ചണ്ഡിക' എന്ന നാടകം എന്നിവയും ഉത്സവത്തിന് മാറ്റുകൂട്ടും. വരും ദിവസങ്ങളിലും പ്രമുഖ കലാകാരന്മാരുടെ സാന്നിധ്യം ആഘോഷങ്ങളെ കൂടുതൽ സജീവമാക്കും.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA