മാറാട് ഗോദീശ്വരം ബീച്ചില്‍
‘ബീച്ച് റണ്‍ ടോക്ക്’ പരിപാടി
ബേപ്പൂർ : 2026 ഏപില്‍ 09 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തീരദേശ മേഖലയില്‍ പോളിംഗ് ശതമാനം ഉയര്‍ത്തുന്നതിന് ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെ മാറാട് ഗോദീശ്വരം ബീച്ചില്‍ വെച്ച് ബീച്ച് റണ്‍ പരിപാടിയും , മത്സ്യതൊഴിലാളികളുമായി ജനാധിപത്യത്തെക്കുറിച്ച് മുഖാമുഖവും സംഘടിപ്പിച്ചു. ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം SVEEP (Systematic Voters Education and Electoral Participation) ക്യാമ്പയിന്റെ ഭാഗമായാണ് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ മാറാട് ബീച്ചില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചത്. കൂട്ടയോട്ടം SVEEP ജില്ലാ നോഡല്‍ ഓഫീസറായ കോഴിക്കോട് അസിസ്റ്റന്റ് കലക്ടര്‍ ഡോ.മോഹനപ്രിയ IAS ഫ്ലാഗ് ഓഫ് ചെയ്തു. കൂട്ടയോട്ടത്തിനു ശേഷം ബീച്ചില്‍ ചേര്‍ന്ന ബോധവത്ക്കരണ യോഗം അസിസ്റ്റന്റ് കലക്ടര്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയം ഭരണ വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ കെ.വി.രവികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനാധിപത്യവും സമ്മതിദാനാവകാശവും എന്ന വിഷയത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പിലെ ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ ടി.ഷാഹുല്‍ ഹമീദ് പ്രഭാഷണം നടത്തി. RGSA കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് എക്സപേർട്ട് വി.കെ.അഞ്ജന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബേപ്പൂര്‍ നിയോജകമണ്ഡവലം SVEEP നോഡല്‍ ഓഫീസര്‍ വിജയന്‍ മുള്ളോറ സ്വാഗതവും, ജോയിന്റ് ഡയറക്ടര്‍ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് കെ.അമ്പിളി നന്ദിയും പറഞ്ഞു. മത്സ്യതൊഴിലാളികള്‍, ആര്‍.ജി.എസ്.എ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍, കോര്‍പ്പറേഷന്‍ കണ്ടിന്‍ജന്റ് വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. രാവിലെ ആരംഭിച്ച വേനല്‍ മഴയിലും ആവേശം ചോരാതെ ജനാധിപത്യ സംവിധാനത്തെ ബലപ്പെടുത്തുവാനും വോട്ടിംഗ് ശതമാനം ഉയര്‍ത്തുന്നതിനും വേണ്ടിയുളള ബോധവത്ക്കരണ പരിപാടി പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി
ഏപ്രിൽ 9ന് നടക്കുന്ന നിയമസഭ തിരഞ്ഞടുപ്പിൽ തീര ദേശ മേഖലയിൽ പോളിംഗ് ശതമാനം ഉയർത്തുന്നതിന് വേണ്ടി ബേപ്പൂർ നിയോജക മണ്ഡലത്തിലെ മാറാട്, ഗോതിശ്വരം ബീച്ചിൽ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്തത്തിൽ നടത്തിയ ബീച്ച് റൺ & ടോക്ക് പരിപാടി SVEEP ജില്ലാ നോഡൽ ഓഫീസറായ കോഴിക്കോട് അസിസ്സന്റ് കളക്ടർ ഡോ മോഹന പ്രിയ ഫ്ലാഗ് ഓഫ് ചെയ്യുന്നു
താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത്
ബീച്ച് റണ്‍ ടോക്ക് വീഡിയോ കണ്ടാലും
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














