കോഴിക്കോട് ജില്ലയിൽ പോളിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി

കോഴിക്കോട് ജില്ലയിൽ പോളിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി
കോഴിക്കോട് ജില്ലയിൽ പോളിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി
Share  
2026 Mar 30, 02:40 PM
SAMUDRA
NISH

കോഴിക്കോട്: ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെട്ട പോളിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ നടപടികൾ പൂർത്തിയായി. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ നേതൃത്വത്തിൽ നടന്ന നടപടികളിൽ പൊതുനിരീക്ഷകരായ ജിതേന്ദ്ര ഗുപ്ത, കെ. നിഖില എന്നിവർ സന്നിഹിതരായിരുന്നു. പ്രിസൈഡിങ് ഓഫീസർമാർ, ഒന്നാം പോളിംഗ് ഓഫീസർമാർ, പോളിംഗ് ഓഫീസർമാർ എന്നിവരെ നിശ്ചയിക്കുന്നതിനുള്ള നടപടികളാണ് പൂർത്തിയായത്.


​ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലായി 2,837 പോളിംഗ് സ്റ്റേഷനുകളിലേക്കായി 20 ശതമാനം റിസർവ് ജീവനക്കാരെ ഉൾപ്പെടെ 13,640 പേരെയാണ് ഈ ഘട്ടത്തിൽ നിയമിച്ചത്. ആദ്യഘട്ടത്തിൽ 26,074 ജീവനക്കാരെ ഉൾപ്പെടുത്തിയിരുന്നതിൽ നിന്ന് ഇ-പോസ്റ്റിങ് സോഫ്റ്റ്‌വെയർ വഴി 15,888 പേരെയാണ് തിരഞ്ഞെടുത്തത്. ഇനി മൂന്നാംഘട്ട റാൻഡമൈസേഷൻ ഏപ്രിൽ ഏഴിന് നടക്കും.


​നിയമനം ലഭിച്ച ഉദ്യോഗസ്ഥർക്ക് 'ഓർഡർ' (ORDER) സോഫ്റ്റ്‌വെയറിൽ നിന്ന് നിയമന ഉത്തരവ് ഡൗൺലോഡ് ചെയ്യാം. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർക്കുള്ള പരിശീലനം ഏപ്രിൽ ഒന്ന് മുതൽ നാല് വരെ വിവിധ കേന്ദ്രങ്ങളിലായി നടക്കും. കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ എ.ഡി.എം സി. മുഹമ്മദ് റഫീഖ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ വി. സുപിൻ, നോഡൽ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA