ഉള്ള്യേരിയിൽ നിന്ന് കാണാതായ വിദ്യാർഥികളെ 16 ദിവസത്തിന് ശേഷം ബംഗളുരുവിൽ കണ്ടെത്തി

ഉള്ള്യേരിയിൽ നിന്ന് കാണാതായ വിദ്യാർഥികളെ 16 ദിവസത്തിന് ശേഷം ബംഗളുരുവിൽ കണ്ടെത്തി
ഉള്ള്യേരിയിൽ നിന്ന് കാണാതായ വിദ്യാർഥികളെ 16 ദിവസത്തിന് ശേഷം ബംഗളുരുവിൽ കണ്ടെത്തി
Share  
2026 Mar 30, 02:28 PM
SAMUDRA
NISH

ഉള്ള്യേരി: ഉള്ളിയേരിയിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിയെയും എസ്.എസ്.എൽ.സി വിദ്യാർഥിനിയെയും 16 ദിവസം നീണ്ട വ്യാപക തിരച്ചിലിനൊടുവിൽ ബംഗളുരുവിൽ കണ്ടെത്തി. മാർച്ച് 13-ന് വീടുവിട്ടിറങ്ങിയ ഇവർ മംഗലാപുരം, ഡൽഹി, കണ്ണൂർ, ഊട്ടി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് ഒടുവിൽ ബംഗളുരുവിൽ എത്തിയത്. കൈവശമുണ്ടായിരുന്ന സ്വർണം പണയം വെച്ചതിന്റെ ബാക്കി തുക വാങ്ങാൻ എത്തിയപ്പോഴാണ് ഇവരെ തിരിച്ചറിഞ്ഞത്. ഉടൻ തന്നെ അത്തോളി പോലീസ് സ്ഥലത്തെത്തി കുട്ടികളെ നാട്ടിലെത്തിച്ചു.


​കോഴിക്കോട് റൂറൽ എസ്.പി. ഫാറാഷ് ഐ.പി.എസ്, പേരാമ്പ്ര ഡി.വൈ.എസ്.പി. ആഗസ്റ്റിൻ എന്നിവരുടെ മേൽനോട്ടത്തിൽ അത്തോളി ഇൻസ്പെക്ടർ സജിത്ത് എം. ആണ് കേസ് അന്വേഷിച്ചത്. കുട്ടികൾ ഉപയോഗിച്ച മോട്ടോർ സൈക്കിൾ കോഴിക്കോട് ലിങ്ക് റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതാണ് അന്വേഷണത്തിൽ നിർണായകമായത്. തുടർന്ന് വിവിധ നഗരങ്ങളിലെ നൂറുകണക്കിന് സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു.


​പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബംഗളുരുവിലെ കെ.എം.സി.സി. പ്രവർത്തകരാണ് കുട്ടികളെ തിരിച്ചറിയാൻ സഹായിച്ചത്. അത്തോളി സബ് ഇൻസ്പെക്ടർമാരായ പ്രശോഭ്, അനിൽകുമാർ, സിയാദ് എന്നിവരടക്കം വലിയൊരു പോലീസ് സംഘവും ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡും സംയുക്തമായാണ് ഈ ദൗത്യം പൂർത്തിയാക്കിയത്. കുട്ടികളെ അത്തോളി പോലീസ് സ്റ്റേഷനിൽ എത്തിച്ച് തുടർനടപടികൾ സ്വീകരിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA