കോഴിക്കോട്: കട്ടിപ്പാറയിൽ മരുമകളുടെ ആക്രമണത്തിൽ അമ്മായിയമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചമൽ കൊളമല സ്വദേശിനി മാധവി (71) ആണ് ആക്രമണത്തിന് ഇരയായത്. വാക്കുതർക്കത്തിനിടെ മരുമകൾ മൊബൈൽ ഫോൺ ഉപയോഗിച്ച് എറിഞ്ഞതിനെത്തുടർന്ന് മാധവിയുടെ തലയ്ക്ക് ആഴത്തിൽ മുറിവേൽക്കുകയായിരുന്നു.
കുടുംബത്തിൽ പതിവായി തർക്കങ്ങൾ നടക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. പരിക്കേറ്റ മാധവിയെ മകൻ ഉടൻതന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ നിലവിൽ ചികിത്സയിൽ കഴിയുന്ന വയോധികയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














