സുൽത്താൻബത്തേരി: ഗാംഭീര്യവും ശൗര്യവും നിറഞ്ഞ ജർമൻ ഷെപ്പേർഡുകളുടെ വൈവിധ്യക്കാഴ്ചകളും പ്രകടനങ്ങളും നിറഞ്ഞ് മുത്തങ്ങയിലെ ജർമൻ ഷെപ്പേർഡ് സ്പെഷ്യാലിറ്റി ഷോ. 12 ജർമൻ ഷെപ്പേർഡ് നായകളെ കൈകാര്യംചെയ്തത് കൈയടിനേടിയ അഞ്ചുവയസ്സുകാരൻ ഇന്ദീപ് സിങ്ങും ഷോയുടെ വിസ്‌മയമായി. യുദ്ധപ്രതിസന്ധിക്കിടയിലും ദുബായിൽനിന്ന് കൊണ്ടുവന്ന മൂന്ന് ജർമൻ ഷെപ്പേർഡ് നായകളും ഉടമസ്ഥരും പങ്കെടുത്തു.
ജർമൻ ഷെപ്പേർഡ് ഉടമസ്ഥനും ശ്വാനപ്രേമിയും മാതൃഭൂമിയുടെ മുൻ മാനേജിങ് ഡയറക്ടറുമായിരുന്ന എം.ജെ. കൃഷ്‌ണമോഹന്റെ സ്മരണാർഥമാണ് മുത്തങ്ങ എമറാൾഡ് വൈൽഡ് വെസ്റ്റ് റിസോർട്ടിൽ പ്രദർശനം സംഘടിപ്പിച്ചത്. മാതൃഭൂമിയുടെയും വയനാട് ടൂറിസം ഓർഗനൈസേഷന്റെയും സഹകരണത്തോടെ ജർമൻ ഷെപ്പേർഡ് ഡോഗ് കോൺഫെഡറേഷൻ (ജി.എസ്.ഡി.സി.) (ട്രാവൻകൂർ ചാപ്റ്ററാണ് പ്രദർശനമൊരുക്കിയത്.
മധ്യപ്രദേശ്, പഞ്ചാബ്, പശ്ചിമബംഗാൾ, ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നായി 190 ജർമൻ ഷെപ്പേർഡ് നായകളും ഉടമസ്ഥരുമാണ് പങ്കെടുത്തത്. 24 പ്രായപരിധികളിലുള്ള വിഭാഗങ്ങളായി തിരിച്ചായിരുന്നു പ്രദർശനം. പ്രായപരിധി വർഗീകരണത്തിനൊപ്പം ആൺ, പെൺ, ലോങ് ഹെയർ, ഷോർട്ട് ഹെയർ തുടങ്ങിയ വിഭാഗങ്ങളുമുണ്ടായിരുന്നു. പഞ്ചാബിൽനിന്നുള്ള അഞ്ചുവയസ്സുകാരൻ ഇക്‌മന്ദീപ് സിങ് ജൂനിയർ ഹാൻഡലിങ് വിഭാഗത്തിൽ നായകളെ കൈകാര്യംചെയ്‌തത് ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റി. ഇക്‌മന്ദീപ് സിങ് കൈകാര്യംചെയ്‌ത 12 നായകളും വിവിധവിഭാഗങ്ങളിൽ ഒന്നാമതെത്തുകയും ചെയ്തു.
സംഘാടനമികവുകൊണ്ടും പങ്കാളിത്തംകൊണ്ടും ശ്വാനപ്രേമികളടക്കമുള്ളവർക്ക് കാഴ്ചവിരുന്നൊരുക്കിയായിരുന്നു പ്രദർശനം സമാപിച്ചത്. ഷോയുടെ വിധികർത്താവായെത്തിയ ലോകത്തെ ഏറ്റവുംപ്രശസ്തമായ ജർമൻ ഷെപ്പേർഡ് ശ്വാനപ്രദർശനം സംഘടിപ്പിക്കുന്ന ജർമൻ എസ്.വി.യിലെ മാൽക്കം ഗ്രിഫ്റ്റ്സ് ഉദ്ഘാടനംചെയ്തു. വയനാട് ടൂറിസം ഓർഗനൈസേഷൻ പ്രസിഡന്റ് എം.ജെ. സുനിൽകുമാർ അധ്യക്ഷതവഹിച്ചു. ഷോ കോഡിനേറ്ററും ജി.എസ്.ഡി.സി. ട്രാവൻകൂർ ചാപ്റ്റർ സെക്രട്ടറിയുമായ കണ്ണൻ രാജീവ്, കെ.ആർ. വാഞ്ചീശ്വരൻ, പി.പി. ശൈലേഷ്, ഡോ. വെങ്കിടേശൻ, കലാകൃഷ്‌ണ, ഹർച്ചന്ദ് സിങ്, പി.എ. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














