കൊടുവള്ളി: കൊടുവള്ളി മണ്ഡലം എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി സലീം മടവൂരിന്റെ ഒന്നാംഘട്ട മണ്ഡലപര്യടനം മൂന്നു ദിവസത്തെ പര്യടനത്തിന് ശേഷം ആവേശകരമായി പൂർത്തിയായി. സമാപന ദിവസമായ മൂന്നാം ദിവസം കൊടുവള്ളി നഗരസഭയിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു സ്വീകരണം. പനക്കോട് നിന്നാരംഭിച്ച പര്യടനം വാവാട് എത്തിയപ്പോൾ കണിക്കൊന്നയും സ്ഥാനാർഥിയുടെ ചിഹ്നമായ ബക്കറ്റും നൽകിയാണ് പ്രവർത്തകർ വരവേറ്റത്.
പോർങ്ങോട്ടൂർ, പട്ടിണിക്കര, വാവാട് സെന്റർ, വെണ്ണക്കാട്, സൗത്ത് കൊടുവള്ളി, പറമ്പത്ത്കാവ്, കെടേക്കുന്ന്, കൊടുവള്ളി ടൗൺ, ചുണ്ടപ്പുറം തുടങ്ങി നിരവധി കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം കരുവൻപൊയിലിൽ പര്യടനം അവസാനിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന യോഗങ്ങളിൽ എൽ.ഡി.എഫ് നേതാക്കളായ അനൂപ് കക്കോടി, ഒ.പി. റഷീദ്, എ.പി. നസ്തർ തുടങ്ങിയവർ സംസാരിച്ചു. വായോളി മുഹമ്മദ്, സി.പി. നാസർകോയ തങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും പര്യടനത്തിലുടനീളം സ്ഥാനാർഥിയെ അനുഗമിച്ചു. മണ്ഡലത്തിലെ വികസന ചർച്ചകൾ ഉയർത്തിക്കാട്ടിയാണ് സ്ഥാനാർഥിയുടെ ഈ ജനസമ്പർക്ക യാത്ര മുന്നേറുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














