ജനവാസ മേഖലയിൽ കാട്ടാനശല്യം രൂക്ഷം

ജനവാസ മേഖലയിൽ കാട്ടാനശല്യം രൂക്ഷം
ജനവാസ മേഖലയിൽ കാട്ടാനശല്യം രൂക്ഷം
Share  
2026 Mar 30, 09:34 AM
SAMUDRA
NISH

ചുളക്കടവ്: കോടശ്ശേരി പഞ്ചായത്തിലെ വനാതിർത്തിയോട് ചേർന്ന് ജനവാസമേഖലയിൽ കാട്ടാന ശല്യം രൂക്ഷം. എട്ടാം വാർഡിലെ ചൂളക്കടവിൽ ഞായറാഴ്‌ച പുലർച്ചേ 4.30-ന് എത്തിയ കാട്ടാനക്കൂട്ടം വലിയതോതിൽ നാശമുണ്ടാക്കി. തണലി സത്യന്റെ വീടിനോടുചേർന്ന് നട്ടുവളർത്തിയ തീറ്റപ്പുല്ല് തിന്നും ചവിട്ടിക്കൂട്ടിയും നശിപ്പിച്ചു. അതിർത്തിയിലെ വൈദ്യുതവേലിയും മതിലും നശിപ്പിച്ചു.


തറയിൽ പുഷ്പാകരൻ്റെ വീടിനോടുചേർന്ന് കൃഷിചെയ്ത ഏതാനും വാഴകളും രണ്ട് തെങ്ങും വൈദ്യുതവേലിയും നശിപ്പിച്ചു. ഒല്ലൂർ സ്വദേശിയുടെ മതിലും വൈദ്യുതവേലിയും തകർത്ത് പറമ്പിൽ കയറിയ കാട്ടാന ചക്കകൾ നശിപ്പിച്ചു.


കാട്ടാനകൾ ഇറങ്ങുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നുവെന്നും ഇവയെ വനാതിർത്തിയിൽ തടയാൻ ശാശ്വത പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് ഞായറാഴ്ച പുലർച്ചേ 4.30 മുതൽ 5.30 വരെ പല തവണ വിളിച്ചെങ്കിലും ആരും ഫോൺ എടുത്തില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.


ഇതിനിടെ ഒച്ച വെച്ചും ടോർച്ചടിച്ചും കാട്ടാനയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ലൈറ്റിന് നേരേ പാഞ്ഞടുത്തതോടെ ശ്രമം ഉപേക്ഷിച്ചു. പിന്നീട് ഡി.എഫ്.ഒ.യെ വിളിച്ചറിയിച്ചശേഷമാണ് രണ്ടുപേർ എത്തി രാവിലെ ആറോടെ കാട്ടാനയെ തുരത്തിയതെന്ന് നാട്ടുകാരനായ സത്യൻ തണലി പറഞ്ഞു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA