സംസ്ഥാനത്ത് വരുംദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ഇന്ന് മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മനുഷ്യജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വലിയ നാശനഷ്ടങ്ങൾ വരുത്താൻ ശേഷിയുള്ളതാണ് ഇടിമിന്നൽ എന്നതിനാൽ പൊതുജനങ്ങൾ കർശനമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
പ്രധാന സുരക്ഷാ മുൻകരുതലുകൾ:
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാലുടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. ജനലുകളും വാതിലുകളും അടച്ചിടുകയും അവയ്ക്ക് സമീപം നിൽക്കുന്നത് ഒഴിവാക്കുകയും വേണം. കെട്ടിടത്തിനകത്ത് ഇരിക്കുമ്പോഴും ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇടിമിന്നലുള്ള സമയത്ത് ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും ലാൻഡ് ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. എന്നാൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല.
അന്തരീക്ഷം മേഘാവൃതമാണെങ്കിൽ കുട്ടികൾ ടെറസിലോ മുറ്റത്തോ കളിക്കുന്നത് തടയണം. മരച്ചുവട്ടിൽ നിൽക്കുന്നതും വാഹനങ്ങൾ മരങ്ങൾക്കടിയിൽ പാർക്ക് ചെയ്യുന്നതും ഒഴിവാക്കണം. കാറിൽ യാത്ര ചെയ്യുന്നവർ വാഹനത്തിനുള്ളിൽ തന്നെ തുടരുന്നത് സുരക്ഷിതമായിരിക്കും, എന്നാൽ സൈക്കിൾ, ബൈക്ക്, ട്രാക്ടർ എന്നിവയിലുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കണം. മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ പോകുന്നത് അപകടകരമാണ്. കൂടാതെ, കാറ്റിൽ മറിഞ്ഞുവീഴാൻ സാധ്യതയുള്ള വസ്തുക്കൾ മുൻകൂട്ടി കെട്ടിവെച്ച് സുരക്ഷിതമാക്കണം.
ജലാശയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇടിമിന്നലുള്ളപ്പോൾ കുളിക്കുന്നതും ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കണം. മീൻപിടുത്തം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തിവെച്ച് ഉടൻ കരയിലേക്ക് മടങ്ങണം. ചൂണ്ടയിടുന്നതും വലയെറിയുന്നതും പട്ടം പറത്തുന്നതും ഈ സമയത്ത് വലിയ അപകടത്തിന് കാരണമായേക്കാം. ഉയർന്ന സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് ഒഴിവാക്കി സുരക്ഷിതമായ ഇടങ്ങളിൽ അഭയം തേടാൻ എല്ലാവരും ശ്രദ്ധിക്കണം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














