തിരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലാ കളക്ടർ ജി. പ്രിയങ്കയും സ്വീപ് നോഡൽ ഓഫീസറായ അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാറും കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്ത് വോട്ടർമാരുമായി സംവദിച്ചു. ശനിയാഴ്ച വൈകീട്ട് 5-ന് ഹൈക്കോർട്ട് സ്റ്റേഷനിൽ നിന്ന് ഫോർട്ട്കൊച്ചിയിലേക്കായിരുന്നു ഇവരുടെ യാത്ര. ഏപ്രിൽ ഒൻപതിന് നടക്കുന്ന വോട്ടെടുപ്പിൽ ജില്ലയിലെ പരമാവധി ആളുകളെ പോളിങ് ബൂത്തുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വേറിട്ട പ്രചാരണം സംഘടിപ്പിച്ചത്. സമ്മതിദായകരെ നേരിൽ കണ്ട് വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയാണ് ഇത്തരം യാത്രകളിലൂടെ ഉദ്ദേശിക്കുന്നതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ വ്യക്തമാക്കി.
തുടർന്ന് ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, ക്യാപ്റ്റൻസ് എൻ.ജി.ഒ., ഡ്യൂറാവിറ്റ് എന്നിവർ സംയുക്തമായി കോളേജ് വിദ്യാർഥികൾക്കായി ഫോർട്ട്കൊച്ചിയിൽ സംഘടിപ്പിച്ച 'ട്രാഷ് ഹണ്ട്' മത്സരവിജയികൾക്ക് കളക്ടർ സമ്മാനങ്ങൾ വിതരണം ചെയ്തു. വോട്ടർമാരിലേക്ക് നേരിട്ടെത്തുന്ന ഇത്തരം പ്രവർത്തനങ്ങളിലൂടെ പോളിങ് ശതമാനം വർദ്ധിപ്പിക്കാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














