കുറ്റ്യാടി മലയോര മേഖലയിൽ കനത്ത വേനൽമഴയും കാറ്റും; വ്യാപക കൃഷിനാശവും നാശനഷ്ടങ്ങളും

കുറ്റ്യാടി മലയോര മേഖലയിൽ കനത്ത വേനൽമഴയും കാറ്റും; വ്യാപക കൃഷിനാശവും നാശനഷ്ടങ്ങളും
കുറ്റ്യാടി മലയോര മേഖലയിൽ കനത്ത വേനൽമഴയും കാറ്റും; വ്യാപക കൃഷിനാശവും നാശനഷ്ടങ്ങളും
Share  
2026 Mar 29, 10:03 AM
SAMUDRA
NISH

കുറ്റ്യാടിയുടെ മലയോര മേഖലകളിൽ ശനിയാഴ്ച പെയ്ത ശക്തമായ വേനൽമഴയിലും കാറ്റിലും വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ഉച്ചവരെ നീണ്ടുനിന്ന കഠിനമായ ചൂടിന് മഴ ആശ്വാസമായെങ്കിലും കാറ്റിൽ ഒട്ടേറെ സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീണത് ജനജീവിതത്തെ ബാധിച്ചു. അടുക്കത്ത് കുനിയിൽ ഫസലിന്റെ വീടിനുമുകളിൽ തെങ്ങ് വീണ് വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. പാലോത്ത് കുളങ്ങരയിൽ റോഡരികിലെ മരം വൈദ്യുത ലൈനുകൾക്ക് മുകളിലേക്ക് മറിഞ്ഞുവീണതിനെത്തുടർന്ന് ദീർഘനേരം ഗതാഗതം തടസ്സപ്പെടുകയും മേഖലയിൽ വൈദ്യുതി ബന്ധം നിലയ്ക്കുകയും ചെയ്തു.


​കൃഷി മേഖലയിലും വലിയ തകർച്ചയാണുണ്ടായത്. നിരവധി ഇടങ്ങളിൽ കവുങ്ങ്, വാഴ തുടങ്ങിയ കൃഷികൾ കാറ്റിൽ നശിച്ചു. തൊട്ടിൽപ്പാലം കാവിലുംപാറ പഞ്ചായത്തിലെ കൂടലിൽ സി.പി. പവിത്രന്റെ വിളവെടുക്കാറായ മുന്നൂറോളം നേന്ത്രവാഴകൾ ഒടിഞ്ഞുവീണു. ഏകദേശം മൂന്നു ലക്ഷം രൂപയുടെ നഷ്ടമാണ് ഇവിടെ കണക്കാക്കുന്നത്. കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന ചെയർമാൻ ബഷീർ നരയങ്കോടിന്റെ നേതൃത്വത്തിൽ പ്രവർത്തകർ സ്ഥലത്തെത്തി റോഡിൽ വീണ മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA