കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം
Share  
2026 Mar 29, 10:00 AM
SAMUDRA
NISH

കോഴിക്കോട് പുതിയറ ജങ്ഷന് സമീപം ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിന്റെ മുൻഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട ഉടൻ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവാകുകയും ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെടുകയും ചെയ്തു. സമീപത്തുണ്ടായിരുന്ന കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് കണ്ണാശുപത്രിയിലെ ജീവനക്കാരും ചുമട്ടുതൊഴിലാളികളും ചേർന്നാണ് തീയണച്ചത്.


​ആശുപത്രി ജീവനക്കാർ തങ്ങളുടെ സ്ഥാപനത്തിലെ എട്ടോളം ഫയർ എക്സ്റ്റിംഗുഷറുകളുമായി (അഗ്നിശമന ഉപകരണങ്ങൾ) ഓടിയെത്തി സമയോചിതമായി പ്രവർത്തിച്ചതാണ് തീ പടരാതിരിക്കാൻ സഹായിച്ചത്. ബീച്ച് ഫയർ സ്റ്റേഷനിൽനിന്ന് അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും ജീവനക്കാർ തീ നിയന്ത്രണവിധേയമാക്കിയിരുന്നു. പിന്നീട് പോലീസും അഗ്നിരക്ഷാ സേനാംഗങ്ങളും സ്ഥലത്തെത്തി പരിശോധന നടത്തി തീ പൂർണ്ണമായും അണച്ചുവെന്ന് ഉറപ്പുവരുത്തി.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA