മലയാള സിനിമയിലെ വമ്പൻ ഹിറ്റുകളുടെ സ്രഷ്ടാവും നടൻ, നാടകരചയിതാവ്, കളിയെഴുത്തുകാരൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയുമായിരുന്നു ടി. ദാമോദരനെന്ന് മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ അനുസ്മരിച്ചു. മലയാള ചലച്ചിത്ര കാണികൾ (മക്കൾ) എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട്ട് സംഘടിപ്പിച്ച ടി. ദാമോദരൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹിത്യകാരൻ പി.ആർ. നാഥൻ ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തി.
സംഘടനയുടെ പ്രസിഡന്റ് പി.ഐ. അജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നടനും അഭിഭാഷകനുമായ എം.കെ. അയ്യപ്പനെ പ്രത്യേകം ആദരിച്ചു. സി.ഇ. ചാക്കുണ്ണി, ടി.പി. വാസു, കെ.പി.എ. ലത്തീഫ്, പി. പ്രേംചന്ദ്, സുനിൽ കാരന്തൂർ, നവാസ് പൂനൂർ, അജിത മാധവ്, സി. രമേഷ്, എൽസി സുകുമാരൻ, ജോഷി പോൾ, വി. ജയൻ ബാലകൃഷ്ണൻ, ജോസി വി. ചുങ്കത്ത്, എ.പി. ബാലകൃഷ്ണൻ, പത്മനാഭൻ വേങ്ങേരി, വി.പി. സനീബ് കുമാർ എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














