നിയമസഭാ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥർക്കും അവശ്യ സർവീസ് ജീവനക്കാർക്കും വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം

നിയമസഭാ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥർക്കും അവശ്യ സർവീസ് ജീവനക്കാർക്കും വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം
നിയമസഭാ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥർക്കും അവശ്യ സർവീസ് ജീവനക്കാർക്കും വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം
Share  
2026 Mar 28, 03:23 PM
SAMUDRA
NISH

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ട വോട്ടർമാർക്കും തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിനായി പ്രത്യേക പോസ്റ്റൽ വോട്ടിംഗ് കേന്ദ്രങ്ങൾ ഒരുക്കുന്നു. വോട്ടിംഗ് മെഷീൻ വിതരണ-സ്വീകരണ കേന്ദ്രങ്ങളാണ് ഇതിനായി സജ്ജമാക്കുകയെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു.


​മറ്റ് തെരഞ്ഞെടുപ്പ് ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്കായി സിവിൽ സ്റ്റേഷനിലെ എൻജിനീയേഴ്‌സ് ഹാൾ പ്രത്യേക വോട്ടർ ഫെസിലിറ്റേഷൻ സെന്ററായി പ്രവർത്തിക്കും. പരിശീലന കേന്ദ്രങ്ങളിലും സമാനമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വരണാധികാരികളുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും ഈ കേന്ദ്രങ്ങളുടെ പ്രവർത്തനം. വെബ്കാസ്റ്റിംഗ്, വീഡിയോഗ്രഫി സൗകര്യങ്ങൾ ഇവിടെ ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മാൻപവർ സെൽ നോഡൽ ഓഫീസർമാർ ഈ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ ഉദ്യോഗസ്ഥരെ നിയോഗിക്കും.


​തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികളുടെ ചെലവുകൾ കൈകാര്യം ചെയ്യുന്ന എക്സ്പെൻഡിച്ചർ ഏജന്റുമാർക്കായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പ്രത്യേക പരിശീലനവും സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടപ്രകാരം സ്ഥാനാർത്ഥികൾക്ക് പ്രചാരണത്തിനായി പരമാവധി 40 ലക്ഷം രൂപ വരെയാണ് ചിലവഴിക്കാൻ അനുമതിയുള്ളത്. തുക കൃത്യമായി രേഖപ്പെടുത്തുന്നതിലും ഫോമുകൾ പൂരിപ്പിക്കുന്നതിലും ഏജന്റുമാർക്ക് വിദഗ്ധ പരിശീലനം നൽകി.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA