കോഴിക്കോട്: വിഖ്യാത എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പുസ്തകം പ്രസിദ്ധീകരിച്ചെന്ന പരാതിയിൽ മകൾ അശ്വതിയുടെ മൊഴി കോടതി രേഖപ്പെടുത്തി. കോഴിക്കോട് സി.ജെ.എം കോടതി (4)-ലാണ് അശ്വതി ഹാജരായി മൊഴി നൽകിയത്. വിവാദമായ പുസ്തകം പിൻവലിക്കണമെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ച എഴുത്തുകാർക്കും പ്രസാധകർക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അശ്വതി സമർപ്പിച്ച ഹർജിയിലാണ് ഈ നടപടി.
ദീദി ദാമോദരൻ, എച്ച്‌മുക്കുട്ടി എന്നിവർ ചേർന്ന് രചിച്ച് 'ബുക്ക് വേം' പ്രസിദ്ധീകരിച്ച 'എംറ്റി സ്പേസ്: ബാഷ്‌പീകൃതയുടെ ആറാം വിരൽ' എന്ന പുസ്തകമാണ് വിവാദത്തിന് ആധാരം. പുസ്തകത്തിന്റെ തലക്കെട്ടും ഡിസൈനും എം.ടിയെ മോശക്കാരനായി ചിത്രീകരിക്കുന്നതാണെന്നും സാമ്പത്തിക ലാഭത്തിനായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നുമാണ് അശ്വതി കോടതിയെ അറിയിച്ചത്. കുടുംബത്തിന്റെ അനുമതിയില്ലാതെ പ്രസിദ്ധീകരിച്ച ഈ കൃതി പിതാവിനെ തേജോവധം ചെയ്യുന്നതാണെന്ന് എം.ടിയുടെ മക്കളായ സിതാരയും അശ്വതിയും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
നേരത്തെ പുസ്തകം പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് കുടുംബം നിയമപോരാട്ടത്തിലേക്ക് കടന്നത്. പ്രശസ്തിക്കും പണത്തിനും വേണ്ടി എഴുത്തുകാരെയും കുടുംബത്തെയും അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഇവർ. കോടതി നടപടികൾക്ക് ശേഷം പുറത്തിറങ്ങിയ അശ്വതി മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














