തിരുവമ്പാടി: അഗസ്ത്യൻമുഴി – കൈതപ്പൊയ്യിൽ റോഡിലെ പയ്യടിമുക്ക് തോട്ടിൽ (ഒരപ്പുതോട്) സാമൂഹ്യവിരുദ്ധർ കക്കൂസ് മാലിന്യം തള്ളിയത് പ്രദേശത്ത് വലിയ ആരോഗ്യഭീഷണി ഉയർത്തുന്നു. കഴിഞ്ഞ രണ്ട് ദിവസമായി രാത്രിയുടെ മറവിൽ വാഹനങ്ങളിലെത്തിയാണ് തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നത്. ഈ മാലിന്യം ഇരുവഞ്ഞിപ്പുഴയിലേക്ക് എത്തുന്നതോടെ പുഴയെ ആശ്രയിക്കുന്ന നിരവധി കുടിവെള്ള പദ്ധതികൾ മലിനീകരണ ഭീഷണിയിലായിരിക്കുകയാണ്.
പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം വമിക്കുന്നത് ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. ജില്ലയിൽ ഷിഗെല്ല, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ള സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. കുടിവെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്യാനും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കാനും അധികൃതർ ആവശ്യപ്പെട്ടു.
ജലാശയങ്ങളിലേക്ക് മാലിന്യം തള്ളുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി എസ്. ശരത് ലാലും മെഡിക്കൽ ഓഫീസർ ഡോ. കെ.വി. പ്രിയയും വ്യക്തമാക്കി. പഞ്ചായത്ത് അംഗങ്ങളുടെയും ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ സംഭവസ്ഥലം സന്ദർശിക്കുകയും അണുനശീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. മലിനീകരണത്തിന് കാരണക്കാരായവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














