കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'സ്വീപ്പ്' (SVEEP) പ്രചാരണ പരിപാടികൾക്ക് കടലോരത്ത് ഉജ്ജ്വല തുടക്കം. ഇതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ പുതിയാപ്പ ഹാർബറിൽ വർണ്ണാഭമായ ജലഘോഷയാത്ര സംഘടിപ്പിച്ചു. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുകയും 'സ്വീപ്പ് ബോട്ട് ഇൻസ്റ്റലേഷൻ' അനാച്ഛാദനം ചെയ്യുകയും ചെയ്തു.
തീരദേശ മേഖലയിലെ വോട്ടർമാരെ ലക്ഷ്യമിട്ടാണ് ഈ വേറിട്ട പ്രചാരണം സംഘടിപ്പിച്ചത്. 'നോ വോട്ടർ ലെഫ്റ്റ് ബിഹൈൻഡ്', 'നമ്മുടെ വോട്ട് നമ്മുടെ അഭിമാനം' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചും ബോധവൽക്കരണ ബോർഡുകൾ സ്ഥാപിച്ചും നിരവധി ബോട്ടുകൾ ഘോഷയാത്രയിൽ അണിനിരന്നു. ജനാധിപത്യ പ്രക്രിയയിൽ ഓരോ വോട്ടും പ്രധാനമാണെന്ന സന്ദേശം തീരദേശവാസികളിലേക്ക് എത്തിക്കുകയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














