2026 – നിയമസഭ തെരഞ്ഞെടുപ്പിൽ ബേപ്പൂർ നിയോജകമണ്ഡലത്തിൽ ഫറോക്ക് മുനിസിപ്പാലിറ്റിൽ ഹരിതചട്ടം കർശനമാക്കുവാൻ ഉദ്യോഗസ്ഥൻമാരുടെ യോഗം ചേർന്നു
ഏപ്രിൽ 09 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഫറോക്ക് മുനിസിപ്പാലിറ്റിയിലെ 48 ബൂത്തുകളിലും ഹരിതചട്ടം കർശനമായി പാലിക്കുന്നതിന് നടപടികൾ സ്വീകരിക്കുവാൻ ഉദ്യോഗസ്ഥൻമാരുടെ യോഗം തീരുമാനിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും ബഹു.കേരള ഹൈക്കോടതിയുടെയും ഉത്തരവ് പ്രകാരം പ്രകൃതി സൌഹൃദമായി മാത്രമേ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്താൻപാടു ള്ളൂ എന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പോളിംഗ് ബൂത്തുകളെ ഹരിതബൂത്തുകളായി മാറ്റുന്നതിന്, മുഴുവൻ ബൂത്തുകളിലും പ്രകൃതി സൌഹൃദ ഉൽപ്പന്നങ്ങൾകൊണ്ട് സ്വാഗതകമാനങ്ങൾ ഉണ്ടാക്കുവാനും മാലിന്യങ്ങൾ തരംതിരിച്ച് വയ്ക്കുന്നതിന് ഓലകൊണ്ടുള്ള കൊട്ടകൾ നൽകുവാനും, പോളിംഗ് ഉദ്യോഗസ്ഥൻമാർക്ക് ഭക്ഷണത്തിനായി ഗ്രീൻപാക്കിംഗ് ഉറപ്പുവരുത്തുവാനും ഇതിനായി ഓരോ ബൂത്തിന്‍റെയും ചുമതല ഹരിതകർമ്മസേനാംഗങ്ങൾക്ക് നൽകുവാനും തീരുമാനിച്ചു.
പോളിംഗ് ബൂത്തുകളിൽ യാതൊരുവിധ ഡിസ്പോസിബിൾ ഗ്ലാസ്സുകളും പ്ലേറ്റുകളും ഉപയോഗിക്കാതെ ഭക്ഷണത്തിനായി സ്റ്റീൽപാത്രങ്ങളും ഗ്ലാസ്സുകളും ഉപയോഗിക്കാൻ തീരുമാനിച്ചു. ഹരിത പ്രോട്ടോകോൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാർട്ടികളുടെ യോഗം ചേരുവാൻ തീരുമാനിച്ചു. പോളിംഗ് അവസാനിച്ചാൽ മുഴുവൻ മാലിന്യങ്ങളും MCF-ൽ എത്തിക്കുന്നതിന് ട്രാൻസ്പോർട്ടേഷൻ പ്ലാൻ തയ്യാറാക്കി. മുഴുവൻ ബൂത്തുകളും ഹരിത ബൂത്ത് ആക്കുന്നതിന്‍റെ ഭാഗമായി സ്ഥാപന മേധാവികൾക്ക് കത്ത് നൽകുവാനും തീരുമാനിച്ചു.
ഉദ്യോഗസ്ഥൻമാരുടെ യോഗത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് ഇന്‍റേണൽ വിജിലൻസ് ഓഫീസർ ടി.ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. ഫറോക്ക് മുനിസിപ്പാലിറ്റി ക്ലീൻസിറ്റി മാനേജർ (ഇൻ ചാർജ്) പി.എം.രാജൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.എസ്.ഷിജി, എൻ.സഷിത, പി.എൻ.സുമ, എം.ആയിഷാബീവി, ഷീജ.പി.വത്സൻ, സി.സുബിൽ, ശുചിത്വ മിഷൻ യംഗ് പ്രൊഫഷണൽ ടി.പി.ആതിര, ജോയിന്‍റ് ഡയറക്ടർ ഓഫീസിലെ സ്റ്റാഫ് വി.അരുണപ്രഭ, ഹരിതകർമ്മസേന കൺസോഷ്യം ഭാരവാഹികളായ പി.ഷായി, വി.ഷൈജ എന്നിവർ പങ്കെടുത്തു.
നിയമ സഭ തിരഞ്ഞെടുപ്പിൽ ഹരിത ചട്ടം കർശനമായി പാലിക്കുന്നതിന് വേണ്ടി ഫറോക്ക് മുൻസിപ്പാലിറ്റിയിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പിലെ ഇന്റെർണൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽ ഹമീദ് സംസാരിക്കുന്നു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














