കോഴിക്കോട്: അടിസ്ഥാന ശമ്പളം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ (യു.എൻ.എ.) നേതൃത്വത്തിൽ ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ നഴ്‌സുമാർ അനിശ്ചിതകാല സമരം ആരംഭിച്ചു. മാനാഞ്ചിറ കേന്ദ്രീകരിച്ചാണ് സമരപരിപാടികൾ നടക്കുന്നത്. ബേബി മെമ്മോറിയൽ ആശുപത്രി, മേയ ഹോസ്‌പിറ്റൽ, വടകര പാർക്കോ ഹോസ്‌പിറ്റൽ, ഫറോക്ക് റെഡ് ക്രസന്റ് ആശുപത്രി എന്നിവിടങ്ങളിലെ നഴ്‌സുമാർ വെള്ളിയാഴ്ച മുതൽ ജോലി ബഹിഷ്‌കരിച്ച് സമരത്തിൽ പങ്കുചേർന്നു.
സമരം ഭാഗികമായി സേവനങ്ങളെ ബാധിച്ചെങ്കിലും കുറച്ച് ജീവനക്കാർ ഡ്യൂട്ടിയിൽ തുടരുന്നതിനാൽ പ്രവർത്തനങ്ങൾ പൂർണ്ണമായും തടസ്സപ്പെട്ടില്ലെന്ന് ആശുപത്രി മാനേജ്‌മെൻ്റുകൾ വ്യക്തമാക്കി. അതേസമയം, മാനേജ്‌മെൻ്റുമായി ധാരണയിലെത്തിയ ഇഖ്റ ഹോസ്‌പിറ്റലിലെ നഴ്‌സുമാർ സമരത്തിൽ നിന്ന് പിന്മാറിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ആശുപത്രികളിലെ ജീവനക്കാർ പ്രതിഷേധത്തിന്റെ ഭാഗമാകുമെന്ന് യു.എൻ.എ. ജില്ലാ പ്രസിഡൻ്റ് ജിഷ്ണു അശോക് അറിയിച്ചു.
നിലവിലെ അടിസ്ഥാന ശമ്പളം 22,400 രൂപയിൽ നിന്നും 40,000 രൂപയായി ഉയർത്തണമെന്നതാണ് പ്രധാന ആവശ്യം. പ്രശ്നത്തിൽ അടിയന്തര പരിഹാരം ഉണ്ടാകുന്നത് വരെ സമരം തുടരാനാണ് സംഘടനയുടെ തീരുമാനം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














