കോഴിക്കോട്: വലിയ ആഘോഷങ്ങളോടെ ഉദ്ഘാടനം ചെയ്ത മലാപ്പറമ്പ്-മാനാഞ്ചിറ റോഡിൽ ടാർ ഉറയ്ക്കും മുൻപേ അറ്റകുറ്റപ്പണികൾക്കായി കുഴിയെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കിഴക്കേനടക്കാവ് പി.എം. കുട്ടി റോഡ് ജങ്ഷന് സമീപമാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡ് ആഴത്തിൽ കീറിമുറിച്ചത്. യൂട്ടിലിറ്റി കേബിളുകളുടെ അറ്റകുറ്റപ്പണികൾക്കായാണ് ഈ നടപടി.
ഈ മാസം ഒൻപതിനാണ് പൊതുമരാമത്ത് മന്ത്രി റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഉദ്ഘാടനത്തിന് മുൻപ് നടന്ന പ്രവൃത്തികൾക്കിടെ വൈദ്യുത കേബിളുകൾക്കും മറ്റും കേടുപാടുകൾ സംഭവിച്ചിരുന്നു. എന്നാൽ ഉദ്ഘാടനം നിശ്ചയിച്ച സമയത്ത് തന്നെ നടത്തുന്നതിനായി അന്ന് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാതെ മാറ്റിവെക്കുകയായിരുന്നു എന്നാണ് വിവരം. നിലവിൽ ഒരു ലെയർ ടാറിംഗ് മാത്രമേ ഇവിടെ നടത്തിയിട്ടുള്ളൂവെന്നും സമാനമായ രീതിയിൽ പാതയിലെ മറ്റ് മൂന്ന് സ്ഥലങ്ങളിൽ കൂടി ഇനിയും കുഴിയെടുക്കേണ്ടി വരുമെന്നും ബന്ധപ്പെട്ടവർ സൂചിപ്പിക്കുന്നു.
ഗതാഗതം ആരംഭിച്ച് മൂന്നാഴ്ച തികയും മുൻപേ റോഡിന്റെ ഒരു വശം പൂർണ്ണമായും തടസ്സപ്പെടുത്തിയാണ് പണി തുടരുന്നത്. രാത്രി നടന്ന പ്രവൃത്തിക്കിടെ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാതിരുന്നത് അപകടത്തിനും കാരണമായി. റിഫ്‌ളക്ടർ ബോർഡുകൾക്ക് പകരം സാധാരണ ബോർഡുകൾ മാത്രം സ്ഥാപിച്ചയിടത്ത് ബൈക്ക് യാത്രികനായ അതുൽ പ്രതാപ് വീണ് പരിക്കേറ്റു. കാലിന് പരിക്കേറ്റ ഇദ്ദേഹം ചികിത്സ തേടിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














