പൂരലഹരിയിൽ ലോകനാർകാവ്

പൂരലഹരിയിൽ ലോകനാർകാവ്
പൂരലഹരിയിൽ ലോകനാർകാവ്
Share  
2026 Mar 28, 09:50 AM
SAMUDRA
NISH

വടകര: ലോകനാർകാവ് ക്ഷേത്രം ഇപ്പോൾ പൂരലഹരിയുടെ നിറവിലാണ്. കഴിഞ്ഞ 24-ന് കൊടിയേറിയ ഉത്സവത്തിന്റെ ഭാഗമായി വിശേഷാൽ പൂജകളും ഭഗവതിയുടെ ആറാട്ടും നിത്യവും നടന്നു വരുന്നു. വൈകുന്നേരങ്ങളിലെ കാഴ്ചശീവേലിക്കും വിളക്കിനെഴുന്നള്ളത്തിനും ഭക്തജനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയ കഥകളിയും തായമ്പകയും മറ്റ് കലാപരിപാടികളും ഉത്സവത്തിന് മാറ്റുകൂട്ടി.


​ശനിയാഴ്ച രാവിലെ പത്തു മണിക്ക് ക്ഷേത്രത്തിൽ സവിശേഷമായ ചാന്താട്ടം നടക്കും. തുടർന്ന് കോൽക്കളിയും വൈകുന്നേരം ഗ്രാമോത്സവവും അരങ്ങേറുന്നതാണ്. ഞായറാഴ്ച രാത്രിയാണ് ഉത്സവ നൈറ്റ് നിശ്ചയിച്ചിരിക്കുന്നത്.


​തിങ്കളാഴ്ച (30-ന്) വൈകുന്നേരം ഉത്സവത്തിന്റെ പ്രധാന ചടങ്ങായ നഗരപ്രദക്ഷിണം നടക്കും. രാത്രി എട്ടരയ്ക്ക് പാണ്ടിമേളം ഉണ്ടാകും. ആഘോഷങ്ങൾ സമാപിക്കുന്ന 31-ന് ഉച്ചയ്ക്ക് ആറാട്ടുസദ്യയും, വൈകുന്നേരം ചാക്യാർക്കൂത്തും ആറാട്ടുബലിയും നടക്കും. രാത്രി ഒൻപതു മണിയോടെ പാണ്ടിമേളത്തോടെ ചടങ്ങുകൾക്ക് സമാപനമാകും.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA