ഷൊർണൂർ: എസ്.എം.പി. കവലയിലെ റെയിൽവേ മേൽപ്പാലം പുനർനിർമിക്കും. റെയിൽവേ സ്റ്റേഷൻ നവീകരണം രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് പാലം പൊളിച്ച് പുതിയത് നിർമിക്കുന്നത്. ചരക്ക് തീവണ്ടികൾ കടന്നുപോകുന്നതിന് പലപ്പോഴും പാലത്തിൻ്റെ ഉയരക്കുറവ് പ്രശ്നമാകാറുണ്ടെന്നാണ് റെയിൽവേയുടെ കണ്ടെത്തൽ. പാലത്തിന്റെ കാലപ്പഴക്കവും പുനർനിർമാണത്തിന് കാരണമാണ്. പാലത്തിൻ്റെ പലഭാഗങ്ങളും കോൺക്രീറ്റ് അടർന്നുവീണ് തുടങ്ങിയിട്ടുണ്ട്.
തൃശ്ശൂർ-ഷൊർണൂർ പാതയിലെ ഷൊർണൂർ ടൗണിലേക്ക് പ്രവേശിക്കുന്ന ഏക പാലമാണിത്. ഇത് പൊളിക്കുന്നതിന് മുൻപ് സമീപത്ത് താത്കാലികമായി മറ്റൊരു പാലം നിർമിച്ച് ഗതാഗതം തടസ്സപ്പെടാതെയായിരിക്കും നിർമാണം നടത്തുക. പ്രതിദിനം വഴിക്കടവ്, പെരിന്തൽമണ്ണ, മഞ്ചേരി, മലപ്പുറം മേഖലകളിൽനിന്നും പാലക്കാട്, മണ്ണാർക്കാട് ഭാഗത്തുനിന്നുള്ള നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാതയാണിത്.
അമൃത് ഭാരത് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് ഷൊർണൂർ റെയിൽവേ സ്റ്റേഷൻ നവീകരണം കൂടുതൽ വിപുലമാക്കുക. പാലത്തിന്റെ നിർമാണം സംസ്ഥാനപാതയിലായതിനാലുള്ള ബുദ്ധിമുട്ടും നിയന്ത്രണങ്ങളും ഉണ്ടാകുമെന്ന് റെയിൽവേ അധികൃതർ പറയുന്നു. നിലവിൽ റെയിൽവേ സ്റ്റേഷൻ നവീകരണം ആദ്യഘട്ടം പൂർത്തിയായിട്ടുണ്ട്. 12.7 കോടി രൂപയുടെ പ്രവൃത്തികളാണ് പൂർത്തികരിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














