അതിരപ്പിള്ളിയിലെ ആദിവാസി ഉന്നതികളിൽ പരിശോധന

അതിരപ്പിള്ളിയിലെ ആദിവാസി ഉന്നതികളിൽ പരിശോധന
അതിരപ്പിള്ളിയിലെ ആദിവാസി ഉന്നതികളിൽ പരിശോധന
Share  
2026 Mar 27, 07:43 AM
SAMUDRA
NISH

അതിരപ്പിള്ളി ആദിവാസി ഉന്നതികളിൽ വനംവകുപ്പും എക്സൈസ് വകുപ്പും പരിശോധന നടത്തി. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചായിരുന്നു പരിശോധന. വാഴച്ചാൽ വനംവകുപ്പും എക്‌സൈസ് വകുപ്പും സംയുക്തമായി വനമേഖലകളിലും, ആദിവാസി ഉന്നതികളിലുമാണ് പരിശോധന നടത്തിയത്.


വാച്ചുമരം, തവളക്കുഴിപ്പാറ, പോത്തുപാറ, പെരിങ്ങൽക്കുത്ത്, പൊകലപ്പാറ, വാഴച്ചാൽ എന്നീ ഉന്നതികളിലും വാച്ചുമരം. പെരിങ്ങൽക്കുത്ത്, അതിരപ്പിള്ളി, കണ്ണൻകുഴി വനമേഖലകളിലും സംഘം പരിശോധിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സി.കെ. സജികുമാർ, വാഴച്ചാൽ ഡി.എഫ്.ഒ. ഐ.എസ്. സുരേഷ്‌ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കൊല്ലത്തിരുമേട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ആൽബിൻ ആൻ്റണി, ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ട‌ർ നീനു മാത്യു, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ സി. ശശികുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർ കെ.കെ. രാജു, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ബി. സജിത്ത്‌കുമാർ എന്നിവർ പങ്കെടുത്തു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA