ചങ്ങനാശ്ശേരി : ക്രൈസ്‌തവ സമൂഹത്തിൻ്റെ ഏറ്റവും പ്രധാന ദിനങ്ങളായ വിശുദ്ധവാരത്തിൽ ജെ.ഇ.ഇ. എൻജിനിയറിങ് പ്രവേശന പരീക്ഷകൾ നടത്താനുള്ള തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് മാതൃ-പിതൃവേദി ചങ്ങനാശ്ശേരി അതിരൂപതാസമിതി തീരുമാനം പിൻവലിക്കാൻ കേന്ദ്ര ഗവൺമെന്റ് ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. അതിരൂപതാ ഡയറക്‌ടർ ഫാ.ജോസഫ് പാറയ്ക്കൽ ഉദ്ഘാടനം ചെയ്‌തു. ഫൊറോന ഡയറക്‌ടർ ഫാ.ഐബിൻ പകലോമറ്റം, ഫാ.ഡാരിൻ ജോസഫ്, റോയ് കപ്പാങ്കൽ, സോജൻ സെബാസ്റ്റ്യൻ, ലാലി ഇളപ്പുങ്കൽ, ജോർജി ജോസഫ്, ആശാ ജോസഫ്, സിന്നിച്ചൻ മാത്യു, ജിനു സോജി, സാലി ജോജി, അനു ഷിജോ, കെ.സി. ജോജോ, ഗ്രേസി സക്കറിയ എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














