പുനലൂർ :വിവാഹബന്ധങ്ങൾ വേർപെട്ടുപോകുന്നതിൽ പലപ്പോഴും ആ കക്ഷികളെക്കാൾ കാരണക്കാരാകുന്നത് അവരുടെ ജീവിതത്തിൽ ഇടയ്ക്കുകയറി കാര്യങ്ങൾ വഷളാക്കുന്ന ബന്ധുക്കളോ സമാനമായ മറ്റുള്ളവരോ ആണെന്ന് ഹൈക്കോടതി മുൻ ജസ്റ്റിസ് ബി. കമാൽ പാഷ.
ഇക്കാര്യം സമൂഹം തിരിച്ചറിയേണ്ട യാഥാർഥ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പുനലൂരിൽ പ്രിയദർശിനി ഫൗണ്ടേഷൻ ആരംഭിച്ച സൗജന്യ നിയമസഹായവേദിയായ നിയമദർശിനിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം
ഫൗണ്ടേഷൻ ചെയർമാൻ സി.ബി. വിജയകുമാർ അധ്യക്ഷനായി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ പ്രസിഡന്റ് ഡോ. ആർ.വി. അശോകൻ, മുൻ അഡീഷണൽ ഹെൽത്ത് ഡയറക്‌ടർ ഡോ. ടി.വി. വേലായുധൻ, മുൻ ജില്ലാ ജഡ്ജി എസ്. ഷാജഹാൻ, മുൻ സബ് ജഡ്‌ജി എൻ. ഭാസ്കരൻകുട്ടി. കെ. വിജയകുമാർ, ക്രിസ്റ്റഫർ രാജൻ, കുമാർ പുനലൂർ, കലയനാട് സുകുമാരൻ, എച്ച്. സലിംരാജ് തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














