സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും സമരത്തിലേക്ക്. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (UNA) നടത്തുന്ന പണിമുടക്ക് നാളെ മുതൽ പുനരാരംഭിക്കും. ഹൈക്കോടതി നിർദ്ദേശപ്രകാരം നടന്ന അനുരഞ്ജന ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ തീരുമാനം.
സംസ്ഥാനത്തെ 26 പ്രധാന സ്വകാര്യ ആശുപത്രികളിലെ മാനേജ്‌മെന്റുകളുമായി ധാരണയിലെത്താൻ സാധിക്കാത്തതിനാലാണ് ഈ സ്ഥാപനങ്ങളിൽ സമരം ശക്തമാക്കുന്നത്. ഹൈക്കോടതി മീഡിയേഷൻ സെന്ററിൽ അഡ്വ. മുഹമ്മദ് ഷിറാസിന്റെ നേതൃത്വത്തിൽ നഴ്‌സുമാരുടെയും മാനേജ്‌മെന്റുകളുടെയും പ്രതിനിധികൾ പങ്കെടുത്ത ചർച്ചയാണ് ഫലം കാണാതെ പിരിഞ്ഞത്.
അതേസമയം, നഴ്‌സുമാരുടെ സമരത്തെ ശക്തമായി നേരിടുമെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷൻ (KPHA) വ്യക്തമാക്കി. സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ആശുപത്രികൾ അടച്ചിടുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും മാനേജ്‌മെന്റുകൾ മുന്നറിയിപ്പ് നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














