കായംകുളം എം.എൽ.എ യു. പ്രതിഭയ്‌ക്കെതിരെ യു.ഡി.എഫ് മണ്ഡലം കൺവീനർ എ. ഇർഷാദ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെട്ടു. വിഷയത്തിൽ ഉടൻ നടപടി സ്വീകരിക്കാനും ഒരു മണിക്കൂറിനകം റിപ്പോർട്ട് നൽകാനും ജില്ലാ കളക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകി. യു.ഡി.എഫ് കൺവെൻഷനിടെ ഇർഷാദ് നടത്തിയ മോശം പ്രസ്താവനയ്ക്കെതിരെ യു. പ്രതിഭ നൽകിയ പരാതിയെത്തുടർന്നാണ് ഈ നടപടി.
പരാമർശം വിവാദമായതോടെ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഇർഷാദിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തു. കൂടാതെ യു.ഡി.എഫ് മണ്ഡലം ചെയർമാൻ സ്ഥാനത്തുനിന്നും അദ്ദേഹത്തെ നീക്കി. തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും വേദനിപ്പിച്ചെങ്കിൽ ഖേദിക്കുന്നുവെന്നും ഇർഷാദ് പ്രതികരിച്ചെങ്കിലും, അത് അംഗീകരിക്കില്ലെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും യു. പ്രതിഭ വ്യക്തമാക്കി.
അതേസമയം, യു.ഡി.എഫ് സ്ഥാനാർത്ഥി എം. ലിജു ഈ പ്രസ്താവനയെ തള്ളിക്കളഞ്ഞു. ഇർഷാദിന്റെ വാക്കുകൾ തെറ്റാണെന്നും അത്തരം മോശം പരാമർശങ്ങളെ യു.ഡി.എഫ് അംഗീകരിക്കില്ലെന്നും ലിജു അറിയിച്ചു. സംഭവത്തിൽ യു.ഡി.എഫ് നേതൃത്വത്തിന് വേണ്ടി അദ്ദേഹം ഖേദപ്രകടനവും നടത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














