കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. രോഗവ്യാപനം തടയുന്നതിൻ്റെ ഭാഗമായി ഇതുവരെ മുപ്പതിനായിരത്തിലേറെ പക്ഷികളെ കൊന്നൊടുക്കി. അതേസമയം, സമ്പർക്കമുണ്ടായേക്കാവുന്ന മനുഷ്യരിൽ നിന്ന് ശേഖരിച്ച എട്ട് സാംപിളുകളുടെ പരിശോധനാ ഫലം നെഗറ്റീവായത് ആശ്വാസകരമാണ്. രോഗബാധ സംശയിക്കുന്ന മറ്റ് പക്ഷികളുടെ സാംപിളുകൾ വിശദമായ പരിശോധനയ്ക്കായി ഭോപ്പാലിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്.
പക്ഷികളെ നശിപ്പിച്ച ശേഷമുള്ള അണുനശീകരണ പ്രവർത്തനങ്ങൾക്കായി പത്ത് ദ്രുതകർമസേനകൾ രംഗത്തുണ്ട്. ഈ പ്രവർത്തനങ്ങളിൽ പങ്കെടുത്തവർ പത്തു ദിവസത്തെ ക്വാറന്റീനിൽ പ്രവേശിക്കും. എച്ച്-5 എൻ-1 പക്ഷിപ്പനി നിയന്ത്രിക്കാനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. രോഗം സ്ഥിരീകരിച്ച മേഖലകളിൽ അടുത്ത രണ്ട് മാസത്തേക്ക് പുതിയതായി പക്ഷികളെ വളർത്താൻ അനുമതിയില്ല. പക്ഷിപ്പനിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കായി രാവിലെ 10 മുതൽ വൈകീട്ട് 5 വരെ കൺട്രോൾ റൂമുമായി (ഫോൺ: 0495-2762050) ബന്ധപ്പെടാവുന്നതാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














