ഫറോക്ക് നഗരസഭ ബസ് സ്റ്റാൻഡിലെ ശൗചാലയത്തിൽ നിന്നുള്ള രൂക്ഷമായ ദുർഗന്ധം കാരണം യാത്രക്കാർ ദുരിതത്തിലാകുന്നു. കടലുണ്ടി, മണ്ണൂർ, കോട്ടക്കടവ് ഭാഗങ്ങളിലേക്കുള്ള ബസുകൾ കാത്തുനിൽക്കുന്ന യാത്രാപ്പന്തലിലെ ഇരിപ്പിടങ്ങളിൽ പോലും ഇരിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ശൗചാലയത്തിന്റെ മുകൾഭാഗത്തെ ഗ്ലാസുകൾ തുറന്നു കിടക്കുന്നതാണ് ദുർഗന്ധം പുറത്തേക്ക് വമിക്കാൻ പ്രധാന കാരണം.
കൂടാതെ, നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പടിഞ്ഞാറ് വശം അടച്ചുകെട്ടിയതോടെ നിലവിലുള്ള എക്സോസ്റ്റ് ഫാനുകളുടെ പ്രവർത്തനവും ഫലപ്രദമല്ലാതായി മാറി. ശൗചാലയ നടത്തിപ്പുകാരൻ പലതവണ നഗരസഭ അധികൃതർക്ക് പരാതി നൽകിയിട്ടും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. പ്രതിദിനം നൂറ്റമ്പതിലേറെ ബസുകൾ വന്നുപോകുന്ന തിരക്കേറിയ ഈ സ്റ്റാൻഡിലെ ശൗചാലയ പ്രശ്നത്തിന് അടിയന്തര പരിഹാരം വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














