കോഴിക്കോട് നഗരത്തിലെ അരബിന്ദ് ഘോഷ് റോഡിലും പരിസര പ്രദേശങ്ങളിലും നടപ്പാതകളിലെ അനധികൃത കൈയേറ്റങ്ങൾ കോർപ്പറേഷൻ ആരോഗ്യവിഭാഗം ഒഴിപ്പിച്ചു തുടങ്ങി. മനുഷ്യാവകാശ കമ്മീഷന്റെ കർശന നിർദേശത്തെത്തുടർന്നാണ് ഈ നടപടി. കെ.പി. കേശവമേനോൻ റോഡ് മുതൽ ആരംഭിക്കുന്ന കൈയേറ്റങ്ങളിൽ പ്രധാനമായും പഴയ വാഹനഭാഗങ്ങളും ടയറുകളുമാണ് അധികൃതർ നീക്കം ചെയ്തത്.
നിയമലംഘനം നടത്തിയ അഞ്ച് കടയുടമകൾക്ക് കോർപ്പറേഷൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഇവരൽ നിന്ന് 5,000 രൂപ വീതം പിഴ ഈടാക്കാനാണ് തീരുമാനം.
അരബിന്ദ് ഘോഷ് റോഡ്, ലോറി സ്റ്റാൻഡ് റോഡ് എന്നിവിടങ്ങളിലെ ദുരവസ്ഥയെക്കുറിച്ച് മാധ്യമവാർത്തകൾ വന്നതിനു പിന്നാലെയാണ് ഉദ്യോഗസ്ഥർ രംഗത്തിറങ്ങിയത്. നിലവിൽ നടപ്പാതകളിലെ തടസ്സങ്ങൾ നീക്കുന്നതിനാണ് മുൻഗണനയെന്നും, ഇത് പൂർത്തിയായാൽ ലോറി സ്റ്റാൻഡ് റോഡിലെ കൈയേറ്റങ്ങൾ കൂടി ഒഴിപ്പിക്കുമെന്നും കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി. സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിജു ജയറാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശുചീകരണ പ്രവർത്തനങ്ങൾക്കും ഒഴിപ്പിക്കലിനും നേതൃത്വം നൽകുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














