താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾ കുടുങ്ങി ഗതാഗതം നിലച്ചു: യാത്രക്കാർ വലഞ്ഞു

താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾ കുടുങ്ങി ഗതാഗതം നിലച്ചു: യാത്രക്കാർ വലഞ്ഞു
താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾ കുടുങ്ങി ഗതാഗതം നിലച്ചു: യാത്രക്കാർ വലഞ്ഞു
Share  
2026 Mar 26, 09:00 AM
SAMUDRA
NISH

താമരശ്ശേരി ചുരത്തിൽ വിവിധ ഇടങ്ങളിലായി വാഹനങ്ങൾ തകരാറിലായി കുടുങ്ങിയതിനെത്തുടർന്ന് കനത്ത ഗതാഗത തടസ്സം നേരിട്ടു. രാവിലെ എട്ടു മണിയോടെ ആറാം ഹെയർപിൻ വളവിൽ തിരുവനന്തപുരത്തുനിന്നും സുൽത്താൻ ബത്തേരിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. മിന്നൽ ബസ് യന്ത്രത്തകരാർ മൂലം കുടുങ്ങിയതാണ് ആദ്യ പ്രതിസന്ധിയുണ്ടാക്കിയത്. റോഡിന് കുറുകെ ബസ് നിന്നതോടെ വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാതെ വരികയും പത്തരയോടെ തകരാർ പരിഹരിച്ച് ബസ് മാറ്റുന്നത് വരെ പാതയിൽ ഭാഗികമായി മാത്രം ഗതാഗതം സാധ്യമാവുകയും ചെയ്തു.


​ഇതിനു പിന്നാലെ രാത്രി ഏഴരയോടെ ആറാം വളവിന് താഴെയായി മരം കയറ്റിവന്ന ലോറിയുടെ ചക്രം പൊട്ടി കുടുങ്ങിയതും ഗതാഗതക്കുരുക്കിന് ആക്കം കൂട്ടി. തുടർന്ന് രാത്രി എട്ടരയോടെ ഇതേ വളവിൽ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസ്സും യന്ത്രത്തകരാറിലായി. ഹൈവേ പോലീസിന്റെ നേതൃത്വത്തിൽ ബസ് അഞ്ചാം വളവിലെ വീതിയുള്ള ഭാഗത്തേക്ക് മാറ്റിയിട്ട ശേഷമാണ് വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ സൗകര്യമൊരുങ്ങിയത്. തുടർച്ചയായുണ്ടായ ഈ തടസ്സങ്ങൾ കാരണം മണിക്കൂറുകളോളമാണ് ചുരം പാതയിൽ വാഹനങ്ങൾ വരിവരിയായി കിടന്നത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA