സുൽത്താൻബത്തേരി: പ്രായപൂർത്തിയാകാത്ത കുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ 14 വർഷം തടവിനും ഒരുലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. ബത്തേരി ചെതലയം പുകലമാളം കയ്യാലക്കൽ ഹംസ ജസീലി(28)നെയാണ് ബത്തേരി പ്രത്യേക അതിവേഗകോടതി ജഡ്‌ജി എ.ബി. അനൂപ് ശിക്ഷിച്ചത്.
2024 ഏപ്രിലിൽ ബത്തേരി സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ഒട്ടേറെ കേസിൽ പ്രതിയായ ഇയാൾ 2025-ൽ ബത്തേരി സ്റ്റേഷൻ പരിധിയിൽ എം.ഡി.എം.എ. കടത്തിയ കേസിൽ നിലവിൽ റിമാൻഡിൽ കഴിയുകയാണ്. അന്നത്തെ ബത്തേരി സ്റ്റേഷൻ സബ് ഇൻസ്പെക്‌ടർ സി.എം. ബാബുവാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. സിവിൽ പോലീസ് ഓഫീസർ അനിൽ അന്വേഷണത്തിൽ സഹായിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഓമനാ വർഗീസ് ഹാജരായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














