ആദ്യ വിമാനയാത്രനടത്തി സൂചിപ്പാറ കേന്ദ്രത്തിലെ ജീവനക്കാരികൾ

ആദ്യ വിമാനയാത്രനടത്തി സൂചിപ്പാറ കേന്ദ്രത്തിലെ ജീവനക്കാരികൾ
ആദ്യ വിമാനയാത്രനടത്തി സൂചിപ്പാറ കേന്ദ്രത്തിലെ ജീവനക്കാരികൾ
Share  
2026 Mar 26, 08:54 AM
SAMUDRA
NISH

കല്പറ്റ: ആദ്യ ആകാശയാത്ര നടത്തി സൂചിപ്പാറ ടൂറിസം കേന്ദ്രത്തിലെ ജീവനക്കാരികൾ. ടൂറിസം കേന്ദ്രത്തിലെ ഒൻപത് ജീവനക്കാരികളാണ് തങ്ങളുടെ ഏറെ ക്കാലത്തെ ആഗ്രഹം സഫലീകരിക്കുന്നതിനായി കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് വിമാനയാത്ര നടത്തിയത്.


ആർ. ശുഭ, വി. സൈഫുന്നിസ, എ. അഫ്‌സത്ത്, പി.കെ. ജിഷ, പി.കെ. ആശാലത, കെ. ശ്രീജാദേവി, എ. സുനീറ, പി.കെ. ഹസീന, എം. ഷൈലജ എന്നിവരാണ് യാത്രയിൽ പങ്കെടുത്തത്. തിങ്കളാഴ്‌ച രാവിലെ 10.40ന് എയർ ഇന്ത്യ എക്സ്പ്രസിലായിരുന്നു യാത്ര. ബെംഗളൂരു വിമാനത്താവളത്തിൽ 11.30 ഓടെ എത്തി. പിന്നീട് ബെംഗളൂരുവിലെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിച്ചശേഷം രാത്രിയോടെ ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് ട്രെയിൻമാർഗം തിരിച്ചെത്തി. കടൽകടന്ന് സൂചിപ്പാറയിലെത്തുന്ന അനേകം വിനോദസഞ്ചാരികളാണ് തങ്ങളുടെ യാത്രയെ സ്വാധീനിച്ചത്.


അതിൽനിന്നാണ് തങ്ങൾക്കും വിമാനത്തിൽ കയറണമെന്നും യാത്ര ചെയ്യണമെന്നും ആഗ്രഹമുണ്ടായതെന്നും ജീവനക്കാരികൾ പറഞ്ഞു. ടൂറിസം ഗൈഡായ രമേഷ് വയനാടാണ് യാത്ര ഏകോപിപ്പിച്ചത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA