ഒരുവർഷം: സൈലന്റ് വാലി സന്ദർശിച്ചത് 38,837പേർ

ഒരുവർഷം: സൈലന്റ് വാലി സന്ദർശിച്ചത് 38,837പേർ
ഒരുവർഷം: സൈലന്റ് വാലി സന്ദർശിച്ചത് 38,837പേർ
Share  
2026 Mar 26, 08:38 AM
SAMUDRA
NISH

വരുമാനം 1.42 കോടി


മണ്ണാർക്കാട് സംസ്ഥാനത്തെ നിത്യഹരിത വനമായ സൈലന്റ് വാലി ദേശീയോദ്യാനത്തിൽ സന്ദർശകരുടെ എണ്ണത്തിൽ വർധന. വരുമാനത്തിലും നേട്ടം. 2025 ഏപ്രിൽ മുതൽ 2026 മാർച്ച് 25വരെ ദേശീയോദ്യാനം സന്ദർശിച്ചത് 38,837 പേരാണ്. ഇതിൽ 105 പേർ വിദേശികളാണ്. 1.42 കോടി രൂപയാണ് ആകെ വരുമാനം.


കഴിഞ്ഞവർഷം 30,000-ത്തിലധികംപേർ സന്ദർശിക്കയുണ്ടായി. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽനിന്നുള്ള സന്ദർശകർക്കുപുറമേ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽനിന്നും ആളുകളെത്തുന്നു. ഓണം, പൂജ അവധികളിലും വേനലവധിക്കാലത്തുമാണ് സൈലന്റ് വാലിയിൽ കൂടുതൽ സന്ദർശകരെത്തുന്നത്.


സഫാരിയൊരുക്കി നിശ്ശബ്‌ദതാഴ്വ‌ര


വനത്തിലൂടെ സൈരന്ധ്രിയിലേക്കുള്ള യാത്രയാണ് ഏറെ ആകർഷണം. ഇക്കോ ഡിവലപ്‌മെന്റ് കമ്മിറ്റിയുടെ 20 ജീപ്പിലും മൂന്ന് സഫാരി ബസിലുമായി ഗൈഡിനൊപ്പം സഞ്ചാരികളെ ബഫർസോണിലൂടെ 24 കിലോമീറ്റർ കൊണ്ടുപോകും, യാത്രയിൽ വന്യജീവികളെ അടുത്തുകാണാം. കടുവ, പുള്ളിപ്പുലി, ആന, വിവിധയിനം പാമ്പുകൾ, സിംഹവാലൻ കുരങ്ങ്, മലയണ്ണാൻ, മ്ലാവ്, കാട്ടുപോത്ത് തുടങ്ങിയവയെ കാണാം. പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും നിശാശലഭങ്ങളുടെയും തുമ്പികളുടെയും പുഷ്പിത സസ്യങ്ങളുടേയും വൈവിധ്യമാർന്ന നിരയും ഇവിടെയുണ്ട്.


വാച്ച് ടവറും റിവർ ഹട്ടും


600 രൂപയാണ് സഫാരി ബസിന് ഒരാൾക്ക് ഈടാക്കുന്നത്. ആറുപേർക്ക് ഇരിക്കാവുന്ന ജീപ്പിന് 3,500 രൂപയും ഈടാക്കുന്നു. ചെറിയ കുട്ടികൾക്ക് സൗജന്യമാണ്. സൈരന്ധ്രിയിലെ വാച്ച്‌ടവറിൽക്കയറി സൈലൻ്റ് വാലിയുടെ പ്രകൃതിഭംഗിയും ആസ്വദിക്കാം.


ഭവാനിപ്പുഴയോരത്തായി രണ്ടുപേർക്ക് താമസിക്കാനുള്ള റിവർഹട്ടുമുണ്ട്. ഒരുദിവസത്തേക്ക് 2,500 രൂപയാണ് ഫീസ്. പന്തംതോട് ഭാഗത്ത് രണ്ടുംമൂന്നും ദിവസം തങ്ങാനുള്ള ക്യാമ്പ് സൗകര്യവുമുണ്ട്. ഒരാൾക്ക് 3,000-3,500 രൂപവരെയാണ് ഫീസ്. സഫാരി, ട്രക്കിങ്, പഠനക്ലാസുകൾക്ക് പുറമേ താമസവും ഭക്ഷണവും ഇതിലുൾപ്പെടും.


പ്രവേശനത്തിനും താമസിക്കാനും മുൻകൂട്ടി ബുക്ക് ചെയ്യണം. ബുക്കിങ് നമ്പർ: 8589895652. സൈലൻ്റ് വാലി ഡിവിഷണൽ ഓഫീസിന് സമീപം 16 പേർക്ക് കിടക്കാനുള്ള ഡോർമെറ്ററിയുമുണ്ട്. വൈൽഡ് ലൈഫ് വാർഡൻ ജി. ഹരികൃഷ്ണ‌ൻനായരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.


എത്തിച്ചേരേണ്ടത്


അട്ടപ്പാടി താലൂക്കിലെ മുക്കാലിയിലാണ് സൈലന്റ് വാലിയുടെ പ്രവേശനകവാടം, പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽനിന്ന് മണ്ണാർക്കാട്-ചിന്നത്തടാകം റോഡുവഴിയും കോയമ്പത്തൂരിൽനിന്ന് ആനക്കട്ടിവഴിയും ഇവിടേക്കെത്തിച്ചേരാം. സ്വകാര്യബസ് സർവീസുകളും കെ.എസ്.ആർ.ടി.സി. സർവീസും ഇതുവഴിയുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA