വന്യമൃഗങ്ങളുടെ ചിത്രമെടുക്കൽ, കർശനനടപടിയുമായി വനംവകുപ്പ്

വന്യമൃഗങ്ങളുടെ ചിത്രമെടുക്കൽ, കർശനനടപടിയുമായി വനംവകുപ്പ്
വന്യമൃഗങ്ങളുടെ ചിത്രമെടുക്കൽ, കർശനനടപടിയുമായി വനംവകുപ്പ്
Share  
2026 Mar 26, 08:34 AM
SAMUDRA
NISH

ഏഴാറ്റുമുഖം പ്ലാൻ്റേഷൻ റോഡിൽ വാഹനങ്ങൾ നിർത്തി വന്യമൃഗങ്ങളുടെ ചിത്രങ്ങൾ പകർത്തുന്നവർക്കെതിരേ കർശനനടപടിക്കൊരുങ്ങി വനംവകുപ്പ്. ഏഴാറ്റുമുഖം, അയ്യമ്പുഴ പ്ലാന്റേഷൻ ചെക്ക്പോസ്റ്റുകൾ മുതൽ വെറ്റിലപ്പാറ പാലം വരെയുള്ള പ്രദേശങ്ങളിൽ പ്ലാന്റേഷൻ തൊഴിലാളികളോ നാട്ടുകാരോ വിനോദസഞ്ചാരികളോ വന്യമൃഗങ്ങളുടെ ചിത്രം പകർത്തുകയോ സഞ്ചാരപഥത്തെ തടയുകയോ ചെയ്‌താൽ ഏപ്രിൽ ഒന്നുമുതൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് വനംവകുപ്പധികൃതർ അറിയിച്ചു.


വന്യമൃഗങ്ങളുടെ ചിത്രം പകർത്താൻ യൂടൂബർമാർ ഉൾപ്പെടെ നിരവധി വിനോദസഞ്ചാരികൾ കാലടി പ്ലാന്റേഷൻ ഏഴാറ്റുമുഖം റോഡിലെത്തുന്നു. ഇവർ കാട്ടാനയുടെ അടുത്തുപോയി പ്രകോപിപ്പിച്ച് ചിത്രങ്ങളെടുക്കാൻ ശ്രമിക്കാറുണ്ട്. ഇതുമൂലം വന്യജീവികൾ ആക്രമണകാരികളാകുന്നുണ്ട്. അപകടങ്ങൾ ഒഴിവാക്കാനാണ് വനംവകുപ്പ് കടുത്ത നിയമനടപടിക്കൊരുങ്ങുന്നത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA