കോഴിക്കോട്: ജില്ലയിലെ പാചകവാതക വിതരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. കളക്ടറേറ്റിൽ ചേർന്ന എൽ.പി.ജി. ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാചകവാതക വിതരണത്തിൽ കൃത്രിമക്ഷാമം സൃഷ്ടിക്കുന്നവർക്കെതിരെയും പൂഴ്ത്തിവയ്പ്, കരിഞ്ചന്ത എന്നിവയ്ക്കെതിരെയും കർശന നിയമനടപടികൾ സ്വീകരിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
നിലവിലെ സിലിണ്ടർ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പൈപ്പ്‌ലൈൻ വഴിയുള്ള പ്രകൃതിവാതക (PNG) വിതരണം കൂടുതൽ കാര്യക്ഷമമാക്കും. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന പൈപ്പ്‌ലൈൻ പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ കളക്ടർ ആവശ്യപ്പെട്ടു. പി.എൻ.ജി. കണക്ഷൻ ലഭ്യമായ ഇടങ്ങളിലെ ആശുപത്രികൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ എന്നിവയുടെ എൽ.പി.ജി. ഉപഭോഗം പരമാവധി കുറയ്ക്കാനും അവർക്ക് പ്രകൃതിവാതക കണക്ഷൻ മുൻഗണനാടിസ്ഥാനത്തിൽ നൽകാനും നടപടിയെടുത്തിട്ടുണ്ട്.
ഗാർഹികേതര (Non-Domestic) സിലിണ്ടറുകൾ ആവശ്യമുള്ളവർക്ക് എൽ.പി.ജി. ട്രാക്കർ ആപ്പ് വഴി അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കുന്നവർക്ക് മുൻഗണനാക്രമത്തിലായിരിക്കും സിലിണ്ടറുകൾ അനുവദിക്കുകയെന്നും യോഗം അറിയിച്ചു. ജില്ലാ സപ്ലൈ ഓഫീസർ ആർ. ഗോപൻ, എക്സിക്യൂട്ടീവ് എൻജിനീയർ ഒ. സുമിത, കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറി സി.കെ. അജീഷ്, പി.ഡബ്ല്യു.ഡി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.കെ. രഞ്ജി, വിവിധ പൊതുമേഖലാ എണ്ണക്കമ്പനി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













