കുറ്റ്യാടി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കുറ്റ്യാടി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. കുഞ്ഞമ്മദ് കുട്ടി കോട്ടപ്പള്ളി, മേമുണ്ട മേഖലകളിൽ വിപുലമായ പര്യടനം നടത്തി. വിവിധ സ്ഥാപനങ്ങളും വിദ്യാലയങ്ങളും സന്ദർശിച്ച സ്ഥാനാർത്ഥി വോട്ടർമാരെ നേരിൽ കണ്ട് പിന്തുണ അഭ്യർത്ഥിച്ചു.
കോട്ടപ്പള്ളി വില്ലേജ് ഓഫീസ്, സമ്പൂർണ്ണ ന്യൂട്രിമിൽസ് ഉത്പാദന കേന്ദ്രം എന്നിവിടങ്ങളിലായിരുന്നു പര്യടനത്തിന്റെ തുടക്കം. തുടർന്ന് ചെമ്മരത്തൂർ എൽ.പി സ്കൂൾ, ഗവ. ആയുർവേദ ഡിസ്പെൻസറി, ചെമ്മരത്തൂർ വെസ്റ്റ് എൽ.പി സ്കൂൾ, എം.ഇ.എസ് കോളേജ് എന്നിവിടങ്ങളിലും സ്ഥാനാർത്ഥി സന്ദർശനം നടത്തി.
ആയഞ്ചേരിയിൽ നടന്ന സ്വതന്ത്ര പാചക തൊഴിലാളി യൂണിയൻ കുറ്റ്യാടി, പേരാമ്പ്ര, വടകര മേഖല സമ്മേളന വേദികളിലും സ്ഥാനാർത്ഥി എത്തിച്ചേർന്നു.
എൽ.ഡി.എഫിന്റെ പ്രാദേശിക നേതാക്കളും പ്രവർത്തകരും പര്യടനത്തിലുടനീളം സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിലും സ്ഥാനാർത്ഥിയുടെ പര്യടനം തുടരും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













